ശോഭ വിജയൻ ആറ്റൂർ*
ഹരിത കാന്തി വിളങ്ങിടും
ഹിമാലയ സാനുക്കളിൽ.
നിൻ താഴ്വരങ്ങളിൽ
ഒരു നീലക്കുറിഞ്ഞി ആയി
പൂത്തിരുന്നെങ്കിൽ…
നിൻ ശിരസ്സിൽ നവ
മുകുളമായിരുന്നെങ്കിൽ.
ഒരു കോടി സൂര്യപ്രഭ
ചൊരിയും നിൻ അകതാരിൽ
പദ യാത്രയായി ചെന്നെത്തിടുകിൽ.
സങ്കല്പതീരങ്ങൾ തേടി അലയുന്നു
സാന്ദ്രനിമിഷങ്ങൾക്കായി.
ഒരു വിളിപാടകലെയാണ് എന്റെ
കാൽപ്പാടുകൾ.
ഏകാന്തതയിൽ ഒരു
പകൽപ്പക്ഷിയായി
കാർമേഘങ്ങളിലൂടെ പറന്നു
പൊങ്ങി വിദൂരതയിലേക്ക്.
ഒരു രാത്രി പുലരുമ്പോൾ
ജന്മപ്പുണ്യം തേടി
സായുജ്യമേകാൻ വന്നിടട്ടെ
നിൻ മടിത്തട്ടിലേക്ക്.
പിറകോട്ടില്ലിനി ഒരു കാൽവെപ്പ്
ഇവിടെയാണ് എന്റെ ജന്മസാബ്ബല്യം.