നാല്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍.
ടോകിയോ ഒളിംപിക്സില്‍ ജര്‍മനിക്കെതിരെ നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ഗോള്‍വല കാത്ത് ശ്രീജേഷിന് രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും അഭിനന്ദന പ്രവാഹമായിരുന്നു. ഇതിനിടയിലാണ് യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.പി.എസ് ഹെല്‍ത്ത്കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ സമ്മാനത്തുക പ്രഖ്യാപിച്ചത്.അടുത്ത ദിവസം കേരളത്തിലെത്തുന്ന ശ്രീജേഷിന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വി.പി.എസ് ഹെല്‍ത്ത്കെയര്‍ പ്രഖ്യാപിച്ച സമ്മാനത്തുക കൈമാറും.