സുനു വിജയൻ*

പെട്ടിമുടി ദുരന്തത്തിൽ മരിച്ച നിസ്സഹായരുടെ ആത്മാവുകൾക്കായി സമർപ്പിക്കിന്നു


പൊട്ടിയൊഴുകി മലവെള്ളപ്പാച്ചിലാ പെട്ടിമുടിയിലാ രാത്രിനേരം
പൊട്ടിത്തകർന്നുറക്കത്തിൽ ജീവന്റെയാ സ്വപ്ന സൗധങ്ങൾ അരക്ഷണത്തിൽ
ആർത്തലക്കാൻ മനം വെമ്പി അതിൻമുൻപു ആരാച്ചാരായി മരണമെത്തി
കണ്ണൊന്നു ചിമ്മിതുറക്കുന്നതിൻ മുൻപ്‌ കണ്ണീർക്കടൽ ജീവൻ കൊണ്ടുപോയി.
അമ്മയും, അച്ഛനും, ഭാര്യയും, ഭർത്തവും, കുഞ്ഞുങ്ങളും മണ്ണിൽ പൂണ്ടുപോയി
അന്നുരാവിൽ മരണമെല്ലാം കവർന്നിട്ടും പെയ്തു തീരാതെ പെയ്തങ്ങു നിന്നു.
ആരാണിരുട്ടിൽ പിടഞ്ഞത്, മൺകൂനയിൽ ആരു നിലവിളിച്ചാമഴയിൽ,
ആരുമറിയാതെ അവരാ മരണത്തിൻ തേരിൽ കയറി ആ രാത്രിനേരം
പെട്ടിമുടി പുലരി പൊട്ടി വിടർന്നപ്പോൾ പെട്ടികൾ കണ്ടു തരിച്ചു നിന്നു.
എല്ലാംഒടുങ്ങി ശവപ്പെട്ടിക്കുള്ളിലാ നിർജീവ ദേഹങ്ങൾ കണ്ണുനീരായ്.
ഇന്നും നടുക്കങ്ങൾ നൽകി മരണത്തിൻ സമ്മാനമെന്നപോൽ പെട്ടിമുടി.
എങ്ങനെ ദുഃഖം മറക്കും ആ രാവിന്റെ സംഹാര താണ്ഡവം ഓർത്തീടവേ?
ആരാണു തെറ്റുകാർ, പ്രകൃതിയോ, പ്രകൃതിതൻ മാറിൽമയങ്ങിയ പാവങ്ങളോ
ആരോടു ചൊല്ലാൻ പരിഭവം, കരളിന്റെ നീറുന്ന വേദന, കവിയായ ഞാൻ.

By ivayana