കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. 212 യാത്രക്കാരുമായി വെളുപ്പിനെ 3.55ന് പുറപ്പെട്ട G9 426 എന്ന വിമാനമാണ് അടിയന്തരമായി തിരിച്ചറിക്കയത് .
യന്ത്ര തകരാറിനെ തുടർന്നാണ് തിരിച്ചിറക്കിയതെന്ന് വിമാന കമ്പിനി അറിയിച്ചു. ടേക്ക് ഓഫ് ചെയ്ത് പത്ത് മിനിറ്റിനുള്ളിൽ വിമാനം തിരിച്ചിറക്കുകയായിരുന്നു.വിമാനത്തിലെ യാത്രക്കാരും പൈലറ്റും ക്രൂ മെമ്പേഴ്സും സുരക്ഷിതരാണെന്നും യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയെന്നും എയർ അറേബ്യ അറിയിച്ചു. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടർന്ന് വരികയാണ്.

By ivayana