രചന – മാധവി ടീച്ചർ, ചാത്തനാത്ത്*

ചിങ്ങപ്പെണ്ണിന് പുന്നാരം
പൂത്തൊരു പൂവിന് കിന്നാരം
തെന്നലിനിന്നും തേരോട്ടം
തേവർക്കപ്പോഴാവേശം.
തെങ്ങോലക്കുരുവീ വരു നീ
കൂട്ടിൽ മയങ്ങാം കൂട്ടരുമായ്
കുഞ്ഞാറ്റക്കിളി കൂടെ വരൂ
കൂടും വിട്ടു പറന്നീടാം –
കൂകിപ്പാറും കുയിലമ്മേ
കൂട്ടിൽ കുഞ്ഞു തനിച്ചാണോ
കൂട്ടിലിരിക്കും തത്തമ്മേ
കൂട്ടിന്നിണയിന്നെവിടെപ്പോയ്
കാവിൽ പൂരം കാണാനായ്
മാരനൊടൊപ്പം പോകണ്ടേ.
മുത്തണി മെയ്യിൽ പൂണാരം
ചാർത്തും ചിങ്ങപ്പൂപ്പുലരി.🙏

അത്തംദിനാഘോഷത്തിൽ ആശംസകളോടെ…

By ivayana