വൈഗ ക്രിസ്റ്റി*

ഒരു
മഞ്ഞക്കവിതയെഴുതി .
മൂന്നാമത്തെ വരിയെ
മുറിച്ച് കടന്ന് ,
വീട്ടിലേക്കുള്ള വണ്ടി പിടിച്ചു .
രാത്രിയാണ്
കറുത്ത വെളിച്ചമാണ്
വണ്ടി ഇരപ്പിച്ചു ഡ്രൈവർ അക്ഷമനായി .
മൂന്നാമത്തെ സീറ്റിൽ
നടുവിലിരുന്നു
അപ്പുറവും ഇപ്പുറവും ആരുമില്ല
കൊടുംവളവ്
ഞാൻ അങ്ങോട്ടുമിങ്ങോട്ടും
മഴവില്ലു വരച്ചു
മഞ്ഞ മാത്രം
ഒളിപ്പിച്ചു വച്ചിരുന്നു
വണ്ടി പാഞ്ഞു
ഡ്രൈവർക്ക് കണ്ണുകളിൽ വെറുപ്പ്
അരിച്ചു കയറുന്ന
ഊര വേദനയ്ക്ക് നേരേ
അയാൾ കണ്ണുരുട്ടി
വേദനയാറാൻ ഞാനൊരു
പാട്ടു പാടട്ടെ …
‘ പാടത്തേക്ക് ഞാൻ പോകുവതിനായി
പാലം കേറുമ്പ കണ്ടു മാടത്തേ
കാണാനെന്തൊരു ചന്തം !
നിന്നെ കണ്ടു മടങ്ങുവതെങ്ങനെ
പെണ്ണേ ..! ‘
വണ്ടിയിലാരുമില്ല
ഊരവേദനയുള്ള ഡ്രൈവർ എവിടെ !
മഞ്ഞ നിറമുള്ള കവിത
വളയം തിരിക്കുന്നു
വീട്ടിലോട്ട് പോവാം
വീട്ടിലോട്ട് …
ഞാനൊന്നു മയങ്ങട്ടെ .

വൈഗ ക്രിസ്റ്റി

By ivayana