രചന : ശ്രീകുമാർ എം പി*
പൊൻദീപമേന്തി നീയ്യെത്തീടുമ്പോൾ
പൊന്നുഷസൂര്യനുദിച്ച പോലെ !
ചെന്താമരപ്പൂ വിടർന്ന പോലെ
ചെങ്കതിരോനിങ്ങു വന്ന പോലെ
ചന്ദ്രനുദിച്ചു വിളങ്ങുമ്പോലെ
ചന്ദനക്കാതൽ കടഞ്ഞ പോലെ
പൊൻമണിദീപം ജ്വലിയ്ക്കുമ്പോലെ
പൊന്നൊരു ദേവിയായ് തീർന്നപോലെ
ചെമ്പകപ്പൂന്തെന്നൽ വീശുമ്പോലെ
ചാരു സംഗീതമൊഴുകുമ്പോലെ
മഴവിൽ മാനത്തു കണ്ടപോലെ
മരതക ശില്പം കാണുമ്പോലെ
മിന്നൽപ്പിണർ മുന്നിൽ നിന്ന പോലെ
മിന്നിത്തിളങ്ങും കവിത പോലെ.
പൊൻ ദീപ മേന്തി നീയ്യെത്തീടുമ്പോൾ
പൊന്നുഷസൂര്യനുദിച്ച പോലെ
മുല്ലപ്പൂ മണം പരന്നൊഴുകി
മല്ലികപ്പൂമഴ പെയ്തൊഴിഞ്ഞു
ചന്ദന ഗന്ധം ചാമരം വീശി
ചഞ്ചലമായി പ്രകൃതി പോലും !