ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന മീഡിയ ടീം.
2022 ജൂലൈ 7 മുതല്‍ 10 വരെ ഫ്ലോറിഡയിലെ ഓർലാണ്ടോ ഹിൽട്ടൺ ഗ്രൂപ്പിന്റെ ഡബിൾ ട്രീ ഹോട്ടലിൽ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഹിൽട്ടൺ ഗ്രൂപ്പിന്റെ ഡബിൾ ട്രീ ഹോട്ടലിൽ തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.
നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 2021 നവംബർ ഒന്നിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ ഇളവുകൾ അനുവദിച്ചുകൊണ്ട് രെജിസ്ട്രേഷനുമായി മുന്നോട്ടു പോകുബോൾ വളരെ നല്ല പ്രതികരണം ആണ് രജിസ്ട്രേഷന് കിട്ടികൊണ്ടിരിക്കുന്നത് .
ഫാമിലി രജിസ്ട്രേഷന് 4 മെംബസ് ഉള്ളവർക്ക് $ 1550.00 ആണ് പക്ഷേ നവംബർ ഒന്നിന് മുൻപ് രെജിസ്റ്റർ ചെയ്യുകയാണെങ്കിൽ $ 1395 മാത്രമേ ഉള്ളു , മൂന്ന് പേരുള്ള ഫാമിലിക്ക് $ 1400 , ഇളവുകൾ അനുസരിച്ചു $ 1195 ഉം രണ്ടു പേരുള്ള ഫാമിലിക്ക് $ 1250 ഉം ഇളവുകൾ അനുസരിച്ചു $ 995 മാത്രം കൊടുത്താൽ മതിയാകും. ഈ ഇളവുകൾ 2021 നവംബർ 1 ന് ശേഷം ഉണ്ടായിരിക്കുന്നതല്ല. അതുപോലെ $5000 മുതൽ $50000 വരെയുള്ള സ്പോണേഴ്‌സ് പാക്കേജുകളും ഉണ്ട്.
ഫൊക്കാന രെജിസ്ട്രേഷൻ www.fokanaonline.org എന്ന വെബ്സൈറ്റിലൂടെ രെജിസ്റ്റർ ചെയ്യാവുന്നതാണ്. പേമെന്റ് Zelle , ചെക്ക് , ക്രെഡിറ്റ് കാർഡ് എന്നീ മാർഗങ്ങളിലൂടെ പേ ചെയ്യാവുന്നതാണ്.
ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യുബോൾ പിന്നെ പേപ്പർ ഫോമ്സ് അവിശ്വമില്ല. രജിസ്റ്റർ ചെയ്തു കഴിയുബോൾ തന്നെ ഈമെയിലുടെ രെജിസ്ട്രേഷന്റെ വിവരങ്ങൾ അറിയിക്കുന്നതായിരിക്കും.
കോൺവെൻഷനോട് അനുബന്ധിച്ചു അതിൽ എത്തിച്ചേരുന്നവർക്ക് വേണ്ടി വെക്കേഷർ , ക്രൂസ് പാക്കേജുകളും ഉണ്ടായിരിക്കും. ഫ്ലോറിഡ യൂണിവേസ്ൽ സ്റുഡിയോയുടെ എൻട്രൻസിൽ തന്നെയുള്ള ഹിൽട്ടൺ ഗ്രൂപ്പിന്റെ ഡബിൾ ട്രീ ഹോട്ടൽ ആണ് കൺവെൻഷന് വേണ്ടി തെരഞ്ഞുടിത്തിട്ടുള്ളത്. അതുപോലെതന്നെ ഫ്ലോറിഡയിൽ റിയൽ എസ്റ്റേറ്റിന് ഇൻവെസ്റ്റ് ചെയ്യുന്നതിനും റിട്ടയർമെന്റ് വീടുകൾ വാങ്ങുന്നവർക്കും വേണ്ട സഹായങ്ങളും കൺവെൻഷൻ സെന്ററിൽ തന്നെ ഉണ്ടായിരിക്കും.
ഈ കണ്‍വന്‍ഷണ്‍ ഫൊക്കാനായുടെ ചരിത്രത്തി ലെ തന്നെ ഒരു ചരിത്ര സംഭവം ആകാൻ ഭരവാഹികൾ ശ്രമികുന്നുണ്ട്. അമ്പതിൽ അതികം ഫൊക്കാന ഭാരവാഹികളും നൂറിൽ അധികം വരുന്ന കൺവെൻഷൻ ടീമും ഇപ്പോൾ തന്നെ കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചു തുടങ്ങി. കേരളത്തിൽ നിന്നും കലാ , സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന ഈ കൺവെൻഷൻ നിങ്ങൾക്ക് ജീവിതത്തിൽ മറക്കാനാവാത്ത ഒരു അനുഭുതിയായിരിക്കും കാഴ്ചവെക്കുക എന്ന കാര്യത്തിൽ യാതോരു സംശയവും ഇല്ല.
ഫൊക്കാനയുടെ ഈ അന്തർ ദേശിയ കൺവെൻഷനിൽ പങ്കെടുക്കാൻ നിങ്ങളെ ഓരോരുത്തരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷർ സണ്ണി മാറ്റമന ,ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, പേട്രൺ മാമ്മൻ സി. ജേക്കബ് , ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കൺവെൻഷൻ കൺവീനർ ജോയ് ചാക്കപ്പൻ, കൺവെൻഷൻ കോചെയർ ലിബി ഇടിക്കുള, കോചെയർമാൻ ജോൺ കല്ലോലിക്കൽ, ഫ്ലോറിഡ ആർ വി പി കിഷോർ പീറ്റർ എന്നിവർ അറിയിച്ചു.