രചന :- ബിനു. ആർ.

എഴുപത്തഞ്ചാം വാർഷികം കൊണ്ടാടും
ഭാരതത്തിൻ അഖിലസാരമൂഴിയിൽ
സാഗരവും ഹിമാവാനും തീർത്തൊരു
കാവലാളിൻ നനുത്ത നിസ്വനം നിറയും പുലരിയിൽ, അഭിമാനമോടെ പാടുന്നൂ,
നമ്മൾ ഏകസ്വരത്തിൽ, വന്ദേ മാതരം…. !
ഭരതൻ വാണീടും വങ്കനാടിൻഅഭിമാന –
സ്വരം വാനംമുഴുക്കയും മുഴങ്ങുന്നൂ
ജയിക്ക കാവലാളാരേ ! ജയിക്ക ജയിക്ക കൃഷിവലരെ ! നമ്മൾ നെഞ്ചുയർത്തി
വാനത്തിലേക്ക് കൈയുയർത്തി
ഉറക്കെയുറക്കെ പാടാം , വന്ദേ മാതരം.. !
അഭിമാനത്വരകൾ സൂര്യനസ്തമിക്കാത്ത
നാടിൻ ബൂട്ടുകൾക്കടിയിൽ
ഞെരിഞ്ഞമർന്നദിനങ്ങളിൽ നിന്നും
മഹാത്‌മാവിൻ ചൊല്ലുകളിലൂടെ
നാം നേടിയെടുത്തതാം പരതന്ത്ര്യത്തിൻ
ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞതാം,
ആഘോഷത്തിൻ സുദിനം, വന്ദേ മാതരം… !

By ivayana