ജോസഫ്*
ഒരു വേനൽക്കാലരഭം..
നടപ്പാതക്കരികിൽ, നിറയെ
പൂത്തുനിൽക്കുന്ന. ഗുൽമോഹർ മരത്തിന്റെ പൂക്കൾക്ക് എന്നത്തേക്കാളും, ഭംഗി.
കൂടുതലുള്ളതുപോലെ!!!
പാതക്കിരുവശത്തും
പലനിറ ത്തിലുള്ള ബോഗൻവില്ലകൾ പൂത്തുവിടർന്നു നിൽക്കുന്നു കൂടെ പേരറിയാത്ത അനേകം പൂക്കളും, ചെടികളും വസന്തകാലത്തെ
വരവേൽക്കാനെന്നപോലെ.
വെള്ളച്ചായാമടിച്ച ഗോത്തിക് മാതൃകയിലുള്ള മരവീടിനുള്ളിൽ നിന്ന് അയാൾ പുറത്തേക്കുവന്നു.
അൽപ്പം ദൂരേ സാവധാനം ഇളംകാറ്റിൽ ഇളകികൊണ്ടിരുന്ന നദിയിലേക്ക് നോക്കി മരംകൊണ്ടുള്ള ചാരുബെഞ്ചി ലിരിക്കുന്ന മാർഗരറ്റ്.
നദിയിൽ നിന്ന് വരുന്ന ഇളംതണുത്ത കാറ്റ് അവളുടെ പഞ്ഞിപോലെ വെളുത്ത മുടിയെ തഴുകി കടന്നു പോയ്കൊണ്ടിരുന്നു
….. അയാൾ തന്റെ ശരീരത്തിന്റെ ഭാരം മുഴുവൻ വലതുകയ്യിലെ വാക്കിങ് സ്റ്റിക്കലേക്കാവഹിച്ചു നദിക്കരയിലേക്ക് നടന്നു.
ചാരുബെഞ്ചിൽ മാർഗരറ്റിന്റെ അടുത്തിരുന്ന് അയാൾ അവളുടെ മിനുസമുള്ള മുടിയിൽ തലോടി. ഒരു ദീർഘാനിശ്വാസത്തോടെ മാർഗരറ്റ് അയാളുടെ തോളിന്റെ സുരക്ഷിതത്വത്തിലേക്കു ചാഞ്ഞു.
അയാൾ അവളെ ചേർത്തുപിടിച്ചു
എന്നിട്ട് അവളുടെ കാതിൽ പറഞ്ഞു “
മാർഗരറ്റ് ഈ ജീവിതസായാഹ്നത്തിൽ
നിനക്ക് ഞാനും,
എനിക്ക് നീയും മാത്രം “”