കവിത: ടി.എം. നവാസ് വളാഞ്ചേരി *

പിറന്ന നാട് ഭാരതം
എൻ ജീവനാണ് ഭാരതം
എൻ ശ്വാസമാണ് ഭാരതം
സ്വതന്ത്ര ഭാരതം
സ്നേഹ
ഭാരതം
ഐക്യ ഭാരതം
പുണ്യ ഭാരതം
നോവു കൊണ്ട് നേടിയുള്ള വീര ചരിത
ഓർമ്മകൾ
അഗ്നിയായ് ജ്വലിച്ച് നിന്ന പൂർവ സൂരികൾ അവർ
അഹിംസ കൊണ്ട് തീ പടർത്തി നാടിനെ നയിച്ചവർ
ജീവനേകി നിണമതേകി
സ്നേഹ ഭാരതത്തിനായ്
സ്വതന്ത്ര ഭാരതം
സ്നേഹ ഭാരതം
ഐക്യ ഭാരതം
പുണ്യ ഭാരതം
സ്വാർത്ഥ ചിന്തയൊക്കെയും വെടിഞ്ഞു
നിന്നു നാടിനായ്
കൊടിയുയർത്തിയോടി പിന്തിരിഞ്ഞിടാതെ ധീരരായ്
തിരികെ വന്നു വിജയിയായ് പിറന്ന മണ്ണ് കാത്തവർ
പിറന്ന നാടതിൻ മഹത്വം കാത്ത പൂർവ സൂരികൾ
സ്വതന്ത്ര ഭാരതം
സ്നേഹ ഭാരതം
ഐക്യ ഭാരതം
പുണ്യ ഭാരതം
പകർന്ന് നൽകി സ്വർണ ലിപിയി
ലാശയങ്ങളേറെയായ്
സുവർണ ഭാരതത്തെ ഐക്യമാലെ
ചേർത്ത് നിർത്തിടാൻ
തിരികെ നൽകി ഭാരതത്തെ
സർവ്വതും സ്വതന്ത്രമായ്.
കാത്തിടേണമെന്ന് ചൊല്ലി നാടിതിനെ നൽകിയോർ
സ്വതന്ത്ര ഭാരതം
സ്നേഹ ഭാരതം
ഐക്യ ഭാരതം
പുണ്യ ഭാരതം
കണ്ണ് പോലെ കാത്തിടേണം
നാടിതിന്റെ ഐക്യവും
വിളങ്ങിടേണം ലോകമാകെ
നാടിതിൻ യശസ്സതും
മുഴങ്ങിടേണം സ്നേഹമന്ത്രം
പെരുമയാലെ
ലോകമിൽ
ചേർത്തിടേണം കൈകളൊന്നായ് നാടിതിൻ കരുത്തിനായ്
സ്വതന്ത്ര ഭാരതം
സ്നേഹ ഭാരതം
ഐക്യ ഭാരതം
പുണ്യ ഭാരതം
പറന്നുയർന്നിടേണം നമ്മൾ സ്നേഹമാം ചിറകിലായ്
കാത്തിടേണം മൈത്രിയെ നാം പൊൻ ചിറകിനടിയിലായ്
പറത്തിടേണമീ പതാക ആശയാൽപ്രതീക്ഷയാൽ
മുഴക്കിടേണം വിജയമന്ത്രം
നാടിതിൻ കരുത്തതാ
ലോകാ സമസ്താ സൂഖിനോ ഭവന്ദു
ലോകാ സമസ്താ സുഖിനോഭവന്ദു

By ivayana