ഹരിഹരൻ*
സ്വതന്ത്രഭാരതം’ അഭിമാനികൾ നാം
പിറന്ന മണ്ണെവിടെ !
പിറന്ന മണ്ണെന്നൂറ്റം കൊള്ളാൻ
ത്യാഗം ചെയ്തീടാം !
നമ്മുടെയുള്ളിൽ വെച്ചുപുലർത്തും
‘ഞാൻ’ അതു വേണ്ടിനിമേൽ
അതു ത്യജിച്ചിടാതൊരു സ്വാതന്ത്ര്യം
നാം കൊതിച്ചു പോകരുതേ !
നമുക്കു കിട്ടും സ്വാതന്ത്ര്യം അതി-
നർഹതയുള്ളോർക്കും
പകുത്തുനല്കി സ്വാതന്ത്ര്യത്തിൻ
അമൃതു നുകർന്നീടാം !
അമ്മമാരെപ്പീഡിപ്പിച്ചോ
നമ്മുടെ സ്വാതന്ത്ര്യം ?
സഹജീവികളെ ബലിനല്കീടാൻ
അധികാരികളോ നാം !
അറിയുക നമ്മുടെ ജീവൻ തുല്യം
മറ്റുള്ളോരുടെയും
എല്ലാവർക്കും സ്വാതന്ത്ര്യത്തോ-
ടാഹ്ലാദിച്ചീടാം !
നാമോർക്കേണം നമ്മുടെ കൊടിയുടെ
മാഹാത്മ്യം നന്നായ്
പച്ച വെള്ള കുങ്കുമത്തിൽ കാണേണ്ടവയെന്ത് ?
സത്യം സമത്വം സ്വാതന്ത്ര്യാദികളും
ധീര ശുദ്ധ ത്യാഗം എന്നിവ ദർശിക്കേണം നാം !