പട്ടം ശ്രീദേവിനായർ*

മലയാള മങ്കതൻ നിർമ്മാല്യത്തൊഴു കൈയ്യാൽ…
മധുരമാം ചിങ്ങത്തെ
വരവേറ്റ് നിൽക്കുന്നു..
മലയാള മനസ്സിലായ്
നിറദീപം തെളിയുന്നു,
മഹനീയചിന്തകൾ
നിറയുന്നു മനുഷ്യരിൽ!
ഓർമ്മപുതുക്കി പൊന്നോണം എത്തുമ്പോൾ….
ഓർമ്മത്തണലിലെൻ,
സ്വപ്നം മയങ്ങുന്നു…!
അമ്പലം ചുറ്റി പ്രദക്ഷിണം വയ്ക്കുമ്പോൾ ….
പട്ടുപാവാടയിൽ കൊലുസ്സിന്റെ കിന്നാരം…..!
നീട്ടിയ കൈക്കുമ്പിൾ
നിറയെ പ്രസാദമായ്..
നിറയും മിഴിയുമായ്…
തൊഴുതു ഞാൻ ദേവനെ……..
അച്ഛന്റെ കൈപിടിച്ചിന്നും നടക്കുന്നു….
അക്ഷര തെറ്റ് വരുത്താത്ത
മനസ്സുമായ്……
മെല്ലെ മെല്ലെ നടന്നു നീങ്ങുമ്പോഴും…
അമ്മയാം ദേവിയെ തൊട്ടുതലോടിഞാൻ!

By ivayana