ക്വാറന്റൈന് സൗകര്യമില്ലാത്തതിനാല്‍ കുവൈത്തില്‍ നിന്നുമെത്തിയ പ്രവാസികള്‍ കണ്ണൂര്‍-കാസര്‍ഗോഡ് അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നു. മൂന്നു ബസുകളിലായി എത്തിയ സ്ത്രീകളുള്‍പ്പടെ 18 പേരാണ് റോഡിൽ കാത്ത് കിടക്കുന്നത്.ബുധനാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ എല്ലാവരും കാസര്‍ഗോഡ് സ്വദേശികളാണ്. ബുധനാഴ്ച രാത്രിയാണ് ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. മൂന്നു മണിക്കൂറായി ഇവര്‍ റോഡില്‍ കുടുങ്ങിയിരിക്കുകയാണ്.പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ സ്ത്രീകള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇവരില്‍ 14 പേരെ പഞ്ചായത്ത് കെട്ടിടത്തിലേക്കു മാറ്റുവാന്‍ കളക്ടര്‍ ഉത്തരവിട്ടു.