വിനോദ്. വി. ദേവ്.
പൂഴിക്കടവ് നാടിന്റെ പ്രധാന ഗണകനായ പുരുഷോത്തമ കണിയാന്റെ പ്രവചനമാണ്. കേട്ടവർ കേട്ടവർ നടുങ്ങിത്തെറിച്ചു.. ആണുങ്ങളും പെണ്ണുങ്ങളും മുത്തശ്ശൻമാരും മുത്തശ്ശികളും അലമുറയിട്ടു…
പ്രവചനത്തിന്റെ ഭീതിദമായ പ്രതിദ്ധ്വനിയിൽ നാൽക്കാലികളും പറവകളും ചിതറിത്തെറിച്ചു. പുരുഷോത്തമ കണിയാന്റെ അപ്പനപ്പൂപ്പൻമാർ കൊട്ടാരം ഗണകരായിരുന്നൂ. ഈശ്വരസിദ്ധി ലഭിച്ച ആ പ്രവാചകൻമാരുടെ നാവിൻതുമ്പിലൂടെ രാജാക്കൻമാർ യുദ്ധം ജയിച്ചിട്ടുണ്ടു. അവർ മന്ത്രമോതിയ രക്ഷ കെട്ടി നാട്ടുടയോർ മരണത്തെ ജയിച്ചിട്ടുണ്ട്. പണ്ട് നചികേതസ്സ് മരണരഹസ്യമറിയാൻ യമധർമ്മ രാജധാനിയെ ലക്ഷ്യമാക്കി പോകുമ്പോൾ, നചികേതസ്സിന് യമധർമ്മ രാജാവിന്റെ ദക്ഷിണ ദിക്കിലുള്ള കൊട്ടാരം ഗണിച്ചു പറഞ്ഞു കൊടുത്തത് പുരുഷോത്തമ കണിയാന്റെ പരമ്പരയിലുള്ള ഒരു മുതുമുത്തശ്ശനായിരുന്നുവെന്ന് നാടൊട്ടുക്കും കേൾവിയുണ്ട്. ആ പരമ്പരയിൽപെട്ട കണിയാൻമാരുടെ വാക്കുകൾ സാക്ഷാൽ ഈശ്വരന്റെ അരുളപ്പാടായി .. അവർ ദൈവത്തിന്റെ പ്രതിപുരുഷൻമാരായി … പ്രവചനം നടത്തിയും പ്രതിവിധികൾ ഉപദേശിച്ചും അവർ പൂഴിക്കടവിനെയും തൊട്ടടുത്തുള്ള ദേശങ്ങളെയും സമസ്ത ബാധകളിൽനിന്നും കാത്തു രക്ഷിച്ചു പോന്നൂ..
എന്നാൽ പ്രതിവിധികളില്ലാത്ത ഒരു പ്രവചനമായിരുന്നൂ അത്. പുരുഷോത്തമ കണിയാന്റെ നാവിൽനിന്ന് തീഗോളം പോലെയാണ് അത് അടർന്നു വീണത്. ” പൂഴിക്കടവിലും തൊട്ടടുത്തുള്ള രണ്ടു ഗ്രാമങ്ങളിലും ഇന്നേക്ക് ആറു നാളിനുള്ളിൽ ശക്തമായി മഴ പെയ്തിറങ്ങും. കടൽ പൂഴിക്കടവിനെ വിഴുങ്ങും ., വീടുകളും വയലുകളും നാൽക്കാലികളും മനുഷ്യരും പ്രളയജലത്തിൽ മുങ്ങിയമരും ., വെള്ളം ആകാശത്തോളമുയർന്നു പൊങ്ങും ., പൂഴിക്കടവ് ശവങ്ങൾ കൊണ്ടു നിറയും ., നാട്ടിൽ ഒരു കുഞ്ഞുസന്തതി പോലും അവശേഷിയ്ക്കാതെ ചത്തുമലയ്ക്കും. തൊട്ടടുത്ത ഗ്രാമങ്ങളിലേക്ക് ഓടി രക്ഷപെടുന്നവർ വിഷംതീണ്ടി മരിക്കും.”
ഇതായിരുന്നു പ്രവചനം. പ്രവചനത്തിന്റെ നിമിഷംമുതൽ നാഴികകൾ ഒരു വിഷപ്പാമ്പിനെപ്പോലെ പൂഴിക്കടവിലൂടെ ഇഴഞ്ഞുനീങ്ങി.
വിഷം തീണ്ടിയപോലെ നിലവിളികൾ ഉയർന്നുപൊങ്ങി .. അടുത്തയിടെ പ്രസവിച്ച അമ്മമാർ ആയുസ്സില്ലാത്ത കുഞ്ഞുങ്ങളെ കുറിച്ചോർത്ത് നിലവിളിച്ചു. മുത്തശ്ശിമാർ പേരക്കിടാങ്ങളെ കുറിച്ചോർത്തും അമ്മമാർ മക്കളെ കുറിച്ചോർത്തും ഭാര്യ ഭർത്താവിനെ കുറിച്ചോർത്തും നിലവിളിച്ചു. തെരുവുകൾ സജീവമായി … രാത്രി പോലും ആർക്കും ഉറക്കമില്ലാതെയായി … പാതയോരത്തും തെരുവുകളിലും ചെറിയ ചെറിയ സംഘങ്ങൾ രൂപപ്പെട്ടു.. അവരുടെ വിഷാദത്തിന്റെ കരിവാവലുകൾ കൂടുകൂട്ടി. ചർച്ചകൾ ,സംവാദങ്ങൾ ,പൊട്ടിക്കരച്ചിലുകൾ എല്ലായിടത്തുമുയർന്നു. പ്രവചനത്തെ ചിലർ യുക്തികൊണ്ട് ഖണ്ഡിക്കാൻ മുതിർന്നൂ.. എങ്കിലും മരണത്തിനു മുമ്പേയുള്ള വൈകാരികത എല്ലാവരുടെയും കണ്ണുകളിൽ ഉറഞ്ഞു കൂടിക്കിടന്നു.
പ്രളയത്തിന്റെ ഗന്ധകവും തീയ്യും വർഷിച്ചു തന്റെ നാടിനെ ചുട്ടെരിച്ചു കൊല്ലുന്ന ദൈവത്തെ പൂഴിക്കടവ് ശപിച്ചു., ചിലർ പ്രാർത്ഥിച്ചു., ചിലർ വാവിട്ടു കരഞ്ഞു.
നിലവിളികളുടെ അമ്ളഗന്ധം തങ്ങിനിൽക്കുന്ന വായുവിൽ ഒരു തണുത്ത കാറ്റു വീശി. കാർമേഘങ്ങൾ ഇരമ്പിയാർത്തു വന്നൂ . അതു പൂഴിക്കടവിനു മുകളിൽ പെയ്തുവീഴാൻ ദുരന്ത സർപ്പമായി തങ്ങിനിന്നു.. പകൽപോലും ഇരുട്ടു നിറഞ്ഞു.
ശാപത്തിന്റെ തീയ്യുമായി ആ കാർമേഘക്കൂട്ടങ്ങൾ കൂടുതൽ കനത്തുവന്നു. ഭയം പൂഴിക്കടവിനെ ആഴത്തിൽ വിഴുങ്ങി. നാഴികകൾ കാട്ടുപാമ്പിനെ പോലെ ഇഴഞ്ഞു നീങ്ങി. പ്രവചനത്തിന്റെ അഞ്ചാമത്തെ ദിനമെത്തി. പ്രവചനം സത്യമാകരുതേയെന്ന് പൂഴിക്കടവ് പ്രാർത്ഥിച്ചു., എങ്കിലും ഒന്നവർക്ക് ഉറപ്പായിരുന്നു. കാള സർപ്പങ്ങൾ പൂഴിക്കടവിനെ വിഴുങ്ങും ! അഞ്ചുനാളുകളായി സൂര്യൻ ഉദിയ്ക്കുന്നില്ല ..! ഇരുട്ടു കട്ടിപ്പിടിച്ചു കിടക്കുന്നു. ! ഒപ്പം മരങ്ങളെ പോലും കടപുഴക്കുന്ന ശക്തമായ കാറ്റ് വീശിയടിക്കുന്നു ..! പൂഴിക്കടവ് ഇളകിമറിഞ്ഞു.
ദേവാലയങ്ങളിൽ നേർച്ചകൾ അർപ്പിയ്ക്കപ്പെട്ടു. സമയം കടന്നുപോകുന്തോറും മരണഭയത്താൽ ജനങ്ങൾ ഉന്മാദം പൂണ്ടു. ! അതു കൊടുംഭ്രാന്തുപോലെ പടർന്നു പിടിയ്ക്കുന്നൂ.. ചിലർ തുണിയഴിച്ചു കളഞ്ഞു തെരുവിൽ ഉന്മാദനൃത്തം ചെയ്യുന്നു. ,മൃത്യുൻമാദം…! വിഷസർപ്പത്തെപ്പോലെ മേഘങ്ങൾ കനക്കുമ്പോൾ അവർ കൂടുതൽ കൂടുതൽ ഭയചകിതരാകുന്നു… കൂടുതൽ കൂടുതൽ പേർ വിവസ്ത്രരായി നൃത്തം ചവിട്ടുന്നു. ഞൊടിയിടയിൽ തെരുവു മുഴുവൻ നഗ്നരെ കൊണ്ടു നിറഞ്ഞു. പൂഴിക്കടവു ഗ്രാമം മുഴുവൻ തെരുവിലേക്കിറങ്ങി ..
ആണുങ്ങളെയും പെണ്ണുങ്ങളെയും കൊണ്ട് തെരുവു നിറഞ്ഞു .ഭയത്തിന്റെ വിഷം തീണ്ടിയ നാട് ഉന്മാദത്തിന്റെ ആഴങ്ങളിലേക്ക് പതിച്ചു. പുരുഷൻമാർ സ്വന്തബന്ധങ്ങൾ മറന്നു, മദ്യപിച്ചുൻമത്തരായ യാദവരെ പോലെ, സ്ത്രീകളുടെ വസ്ത്രങ്ങൾ വലിച്ചഴിച്ചു ..! പ്രതികരിയ്ക്കാതെ , സ്ത്രീകൾ ഉൻമാദിനികളും നഗ്നരായും മാറി. തെരുവിൽ അവർ ആസന്നമായ മരണത്തെ ഉൻമാദനൃത്തം ചെയ്തു വരവേറ്റൂ..
ഇടിവെട്ടി ,കൊള്ളിയാൻ പാറി , കാറ്റുവീശി ,പെരുമാരി ആർത്തലച്ചു വീണു. മരണോൻമാദത്താൽ സ്വയംമറന്ന നഗ്നർ കാമാസക്തരായി പരസ്പരം കെട്ടിപ്പുണർന്നൂ.. സ്ത്രീകൾ ആവേശത്തോടെ പുരുഷൻമാരെ വാരിപ്പുണർന്നൂ.
വൃദ്ധൻമാരും വൃദ്ധകളും ബാലികാബാലൻമാരും യുവതീയുവാക്കളും വിവസ്ത്രരായി തങ്ങളുടെ ഇണയുമായി സംഭോഗത്തിൽ രമിച്ചു., നാഗങ്ങളെ പോലെ തെരുവിൽ പിണഞ്ഞാടി, ആയിരങ്ങൾ കാമകേളിയിലാറാടി , ആസന്നമായ മരണത്തെ സംഭോഗംകൊണ്ട് ചെറുക്കാൻ ശ്രമിയ്ക്കുന്ന പോലെ ., തെരുവ് രതിയുടെ തിരുവരങ്ങായി. സ്ത്രീകളും പുരുഷൻമാരും പെരുമഴയിൽ രതിമൂർച്ഛയറിഞ്ഞു. മഴ കാമത്തിനൊപ്പം വളർന്നു. ! മഴയും മണ്ണുമായി രതിയിലാറാടി …! തെരുവിൽ രതിമൂർച്ഛയുടെ ശീൽക്കാരങ്ങളുയർന്നൂ..
കാഴ്ചക്കാരില്ലാത്ത ഭീകരമായ രതി ..! കാമാഗ്നി അടങ്ങിയവർ തെരുവിൽ മലർന്നും കമഴ്ന്നും ചരിഞ്ഞും തളർന്നു കിടന്നു. അവരുടെ ബോധങ്ങളിൽ രതിയുടെ മഴയിരമ്പം മാത്രം. മരണബോധം അവരുടെ സിരയിൽ കെട്ടടങ്ങി ….! അവർ രതിയുടെ ആകാശങ്ങളിലും ഭൂമിയിലും വിശ്രമിച്ചു …! മഴ ശമിച്ചു ., കാറ്റടങ്ങി., കാർമേഘങ്ങൾ പത്തി താഴ്ത്തിയിഴഞ്ഞുപോയ്…! ആകാശം തെളിഞ്ഞു. … പ്രളയത്തിനുശേഷമുള്ള ഏഴാംനാൾ പുലർന്നൂ…!