രചന -സതി സുധാകരൻ.

മരുഭൂമിയായുള്ള മനതാരിലേക്കു നീ
കുളിർ മഴയായി പെയ്തിറങ്ങി.
വിത്തുകൾ പാകി മുളക്കുന്ന പോൽ എൻ്റെ മനവും പൂവനമായി നിന്നു.
ഓരോ നിനവിലും നിന്നിലേക്കൊഴുകുന്ന സ്നേഹക്കടലായി മാറി ഞാനും .
നിൻ മൃദു ലാളനം ഏൽക്കാൻ കൊതിച്ചെൻ്റെ മോഹങ്ങൾ തൊട്ടുണർത്തീടാൻ.
എന്നെ പ്പിരിഞ്ഞു നീ പോയ് മറഞ്ഞീടിലും,
വിങ്ങുന്ന ഹൃദയവുമായി
ഈ വഴിത്താരയിൽ നിന്നേ പ്രതീക്ഷിച്ചു കണ്ണിമ ചിമ്മാതെ നോക്കി നില്പു.
അലതല്ലി അലയുന്ന കടലല പോലമ്മ
നിന്നേയും തേടി നടപ്പു.
ഓടക്കുഴൽ വിളി നാദവുമായി നീ കുഞ്ഞിളം തെന്നലായ് വരുമോ
എൻ മനോവീണയിൽ തംബുരു മീട്ടി,
നിൻ പൊന്നോടക്കുഴലിൽ അലിഞ്ഞിടട്ടെ!

By ivayana