രാജേഷ്.സി,കെ ദോഹ ഖത്തർ*

ആഘോഷിക്കുന്നു എൻ ഭാര്യ
നാട്ടിലായ് എൻ പ്രണയിനി…
കണ്ണീരൊലിക്കാതെ ..
ഓണം ഉണ്ടീടുക
കരയരുത് പ്രണയിനി
ഉഷ്ണം സഹിച്ചു
കണ്ണീരൊലിപ്പിച്ചു ഉപ്പിൻ രസത്തിൽ
കുബ്ബൂസ് കഴിച്ചു ഞാൻ
ഉപ്പിട്ട തൈരിൽ കുബ്ബൂസ്
മുക്കിയാ പാതയോരത്തു
ഞാൻ ഓണം ഉണ്ണും..
കരയരുത് പ്രണയിനി
ഇതൊരുതരം യോഗം
പ്രവാസി തൻ കഷ്ടങ്ങൾ
തീരില്ലൊരിക്കലും .
കരയരുത് പ്രണയിനി
കണ്ണീരൊലിക്കാതെ ..
ഓണം ഉണ്ടീടുക
പുതിയതുടുക്കണം
ഓണത്തമാശകൾ
കാണണം..എനിക്കൊന്നുടുക്കാൻ
പുറമെല്ലാം കീറിയ
പണിവസ്ത്രം…മാത്രം
മാവേലി വന്നാൽ
പറയണം ചേട്ടൻ
വിദേശത്തു സ്വർണം
കുഴിക്കുന്നു …എന്ന ആ സത്യം
മാവേലി നാട്ടിൽ വരുന്ന കാലം
കരയരുത് പ്രണയിനി
കണ്ണീരൊലിക്കാതെ ..
ഓണം ഉണ്ടീടുക
ഉപ്പിട്ട തൈരിൽ കുബ്ബൂസ്
മുക്കിയാ പാതയോരത്തു
ഞാൻ ഓണം ഉണ്ണും
വന്നു വന്നു ഹാ ….
ഓണം വന്നു ഹാ….
എന്ന് വന്നിടും ,
മാവേലി നാട്ടിലായ്..

By ivayana