രാജശേഖരൻ ഗോപാലകൃഷ്ണൻ*
ഇസ്ലാമല്ല, ഇതിസ്ലാമികമല്ല
ഇല്ലില്ലീയിസ്ലാംമല്ലാഹുവിൻ മാർഗ്ഗം
പെണ്ണിൻ കണ്ണുനീർ കണ്ടു രസിപ്പോരെ
പെൺമൃഗം മാത്രമോ പെറ്റോരമ്മമാർ?
പെൺശരീരത്തോടെന്തിത്രയവജ്ഞ
പെൺഗർഭപാത്രത്തിലാണായ് പിറന്നോർ
നീയും, പ്രവാചകത്തിരുമേനിയും.
നീചം ബഹുപത്നീമോഹം പുരുഷന്.
പെണ്ണിനെ തല്ലിമെരുക്കാൻ മൃഗമോ?
ജിന്നോ, കരിന്തുണികൊണ്ടു മറപ്പാൻ?
അമ്മയും പെങ്ങളും പത്നിയും മോളും
അടിമകളാകും മതമോ,ഇസ്ലാം?
ഉമ്മമാരേ നിങ്ങൾ പെറേണ്ടിനിയും
ഉമ്മയും പാലും ആണിന്നേകരുതേ
സർപ്പപരമ്പരക്കന്ത്യംവരെയും
സമർപ്പിത ബലിയായ് മാറൂ നിങ്ങൾ!