ഓണപ്പാട്ട്. രചന :- ബിനു. ആർ.

ഓണം വന്നല്ലോ പൊന്നോണം… തിരുവോണം
അത്തം പത്തും പാടുന്നുവല്ലോ
പൂവേ പൊലി പൊലി പൊലി പൂവേ..
തിരുവോണത്തിന്നാൾ ആർപ്പിടുന്നൂ മലയാളിമക്കൾ
ആർപ്പോ ഇർറോ ഇർറോ…
( ഓണം… )
ഉത്രാടത്തിന്നാൾ പൂപ്പൊലികകൾ നിറക്കാൻ തന്നാനം പാടുന്നുവല്ലോ
തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും കാക്കപ്പൂവും
വാമനൻ വന്നുപോകുന്നതിന്മുമ്പേ
മാവേലിമന്നനെ വരവേൽക്കാൻ മലയാളിമക്കൾ തറ്റുടുക്കുന്നുവല്ലോ… !
ആർപ്പോ….. ഇർറോ… ഇർറോ…
( ഓണം… )
മുറ്റത്തെമാവിൻകൊമ്പിൽ ഉഞ്ഞാലാടാൻ
തറവാടിൻ കിളിമൊഴികൾ വട്ടം കൂടുന്നുവല്ലോ !
സദ്യവട്ടങ്ങളിൽ മിഴിവേകുവാൻ ഇഞ്ചിക്കറിയും എരിശ്ശേരിയും
അടുപ്പിൻതട്ടിലിരുന്നു മൂക്കുന്നുവല്ലോ !
അടപ്രഥമനും പാൽപ്പായസവും ഉരുളികളിൽ കൊഞ്ചിക്കുഴയുന്നുവല്ലോ..
ആർപ്പോ…. ഇർർറോ… ഈർറോ..
( ഓണം… )

By ivayana