രാജേഷ്. സി. കെ ദോഹ ഖത്തർ*
കഴിഞ്ഞു ഓണം,
കാണം വിറ്റിട്ട് ഓണം,
ഉണ്ടത്രേ മലയാളികൾ.
കുടിച്ചു തീർത്ത..
കണക്കു വരും,
ആരാണ് കേമന്മാർ,
കൊറോണ നടുവൊടിച്ചു
കർഷകന്റേം കച്ചവടക്കാരന്റേം,
പാവങ്ങൾ കരയുന്നു.
മാവേലി കണ്ടിട്ടു പോയി.
കഷ്ടവും നഷ്ടവും,
കഴിഞ്ഞു ഓണം.
കുട്ടികൾ ചിരിക്കുന്നു.
തുറക്കില്ല വിദ്യാലയം.
പത്തുവർഷം പിന്നോട്ട്,
പോയിക്കാണും നാടും നാട്ടാരും,
എവിടെയും കരച്ചിലുകൾ,
കണ്ണ് തുറക്ക് ദൈവങ്ങളേ…
സോദരർ ഇയാം പാറ്റ പോൽ,
മരിച്ചു വീഴുന്നു.
ആരുമില്ല കാക്കുവാൻ,
ആൾ ദൈവങ്ങൾ ഒളിച്ചു.
ആരാധനാലയങ്ങൾ അടച്ചു.
എവിടെ രാഷ്ട്രീയക്കാർ,
കഴിഞ്ഞു ഓണം ഇനി എന്ത്….