അമ്മ നിറയണം ചുണ്ടിൽ
സ്വന്തം അമ്മ നിറയണം കണ്ണിൽ.
ഭാഷ നിറയണം ചുണ്ടിൽ
മാതൃഭാഷ നിറയണം ചുണ്ടിൽ.
അമ്മയും അച്ഛനും എന്റെ കുടുംബവും
എന്നു ചിന്തിയ്ക്കണം പിന്നെ.
മാതൃരാജ്യത്തെ സ്നേഹിക്കാൻ പഠിക്കണം
സ്വന്തം കുടുംബത്തെ പോലെ.
അമ്മ തൻ നെഞ്ചിന്റെ വിങ്ങലറിയണം
കണ്ണീരിൻ ആഴമറിയേണം.
രാജ്യസ്നേഹം വളരേണം
പരസ്പരം താങ്ങായിത്തീരണം നമ്മൾ.
എല്ലാവർക്കും കവിതാദിനാശംസകൾ.