കവിത : എൻ.അജിത് വട്ടപ്പാറ*
ഓണം മനസ്സിൻ ഓർമ്മയിൽ വിരിയുന്നു
ബാല്യകാലത്തിന്റെ ഓമൽ പ്രതീകമായ്,
തിരുവോണ രാവോന്നുണർന്നു വന്നാൽ
പിന്നോണ ലഹരിയിലാടി തിമിർക്കുന്നു.
പുക്കളം തീർക്കുവാൻ പൂവുകൾ തേടുന്നു
പൂക്കളം ഭംങ്ങിയിലാർപ്പു നാദങ്ങളായ്,
മഹാബലി തമ്പാനെ എതിരേല്കുവാൻ
ഭാവനാ സമ്പുഷ്ടമാക്കുന്നു വീടുകൾ.
കലകളിൽ കവിതയായ് ഓണം നിറയുന്നു
കായിക കലകൾ തൻ നാദമായ് മാറുന്നു,
ആർത്തുല്ലസിക്കുന്ന നാടിന്റെ യാവേശം
മലയാള നാടിന്റെ ഭാഷയായ് തീരുന്നു.
തിരുവാതിക്കളി ഞാറ്റുവേല ധ്വനി
തുമ്പിയും തുള്ളുന്ന ഓമനപൂമുഖം
അത്ത ചമയത്തിന്റാവേശനാളമായ്
സ്ത്രി സൗന്ദര്യങ്ങൾതൻ സാഹോദര്യ സ്മൃതി
കരവിരുതിൽ തീർത്ത പന്തുമായെത്തി
പന്തുകളങ്ങളിൽ നിറയുന്നു ബാല്യങ്ങൾ,
ഊഞ്ഞാലിൽ ദീർഘദൂരത്തിലായെത്തുന്ന
തൊന്നൽ പ്രളയമായെത്തുന്ന ബാല്യം.
കരിയിലക്കുള്ളിലെ കരടി വേഷത്തിൽ
വീടുകൾ തോറും നടന്നെത്തു മാഘോഷം,
‘എങ്ങും സ്വതന്ത്രമായ് എങ്ങുമെത്തിടുവാൻ
ബാല്യകാലത്തിന്റെ സ്വാതന്ത്യ തേൻ തുള്ളി.
ഞങ്ങളിൽ ബാല്യങ്ങൾ ആവേശഭരിതമായ്
ആറാടി ഓണ ദിനങ്ങളിലേറെയും,
ആരെയും നോക്കാതെ പേടികളേ ശാതെ
ബാല്യം ഒരു സ്നേഹവീഥിയായ് തീരുന്നു.
അമ്മയും, ഉമ്മയും, മമ്മി തൻ ഓർമ്മയും
അച്ഛനും ,ബാപ്പയും, ഡാഡിയും ലഹരിയായ്,
തിരുവോണ നാളിന്റെ സദ്യ തൻ ഓർമ്മകൾ.
‘വിരിമാറിലുണരുന്നു സ്നേഹ സായാന്നമായ്.
ബാല്യകാലത്തിന്റെ ഓർമയിൽ നീരാടി
സ്വപ്നങ്ങൾ ഓരോരോ വർഷവും നീളുന്നു,
ന്യൂ ജനറേഷനിൽ ബോണസിന്റോണമായ്
‘ആത്മപ്രചോദനമില്ലാത്ത നാളെയായ്.