ആനന്ദ്‌ അമരത്വ*

അധികാരത്തിൽ എത്തുന്ന ഒട്ടു മിക്ക രാഷ്ട്രീയക്കാർക്കും ജനങ്ങൾക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ചിന്ത ഉണ്ടാകും.കാരണം ജനങ്ങൾ അടുത്ത തവണയും വിജയിപ്പിച്ചാലെ അവർക്ക്‌ അധികാരം നില നിർത്താൻ ആവു.എന്നിട്ടും അധികാരത്തിലുള്ളവർക്ക്‌ പിഴയ്ക്കുന്നത്‌ എന്തുകൊണ്ടാവും?

ഒരു ജന പ്രതിനിധി അധികാരത്തിൽ എത്തുന്നതോടെ ഒരു കോക്കസ്‌ അവരെ ചുറ്റിപ്പറ്റി വളരാൻ തുടങ്ങും ഒപ്പംകുറച്ച്‌ സ്തുതിപാഠകരും .
എല്ലാത്തിന്റെയും നല്ല വശങ്ങൾ മാത്രം ഉയർത്തിക്കാട്ടി ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ അവഗണിക്കുകയൊ ചെറുതാക്കുകയൊ ചെയ്യുന്നു ജനപ്രധികളിൽ നിന്നും ഇക്കൂട്ടർ.
ഒരു ജനകീയ വ്യക്തിത്വം അധികാരത്തിൽ എത്തിയാലും അധികാരത്തിൽ എത്തുന്നവരെ ഭയം കലർന്ന സംശയത്തോടെയെ ജനം സമീപിക്കു.ജനത്തിനും ജന പ്രതിനിധിക്കുമിടയിൽ നേരിട്ട്‌ സൗഹൃദാന്തരീക്ഷം ഇല്ലാതാകുന്നു. ഏതാവശ്യത്തിനും ഇടനിലക്കാർ അനിവാര്യമാകുന്നു. കൈയ്യിടാൻ ചക്കരക്കുടം കിട്ടുന്നവർ ആരും ഒന്നും അറിയില്ല എന്ന തോന്നലിൽ ആ കൈ നക്കലും തുടങ്ങും.

അടിസ്ഥാന പ്രശ്നങ്ങൾ അറിയാതെ നല്ല ഭരണം എന്ന സ്വയം തോന്നലിൽ അവർ ജനങ്ങളിൽ നിന്ന് ഏറെ അകന്നു കൊണ്ടേയിരിക്കും.
നേരിട്ട്‌ സാധാരണ ജനങ്ങളുമായ്‌ ആശയ വിനിമയവും സൗഹൃദങ്ങളും ഇല്ലാതെ പോകുന്നു അധികാരത്തിൽ എത്തുന്നതോടെ ഓരോ രാഷ്ട്രീയക്കാരനും.

നല്ല രാഷ്ട്രീയക്കാരും നല്ല ഭരണാധികാരികളും ഇല്ലാത്തതുകൊണ്ടല്ല നമ്മുടെ നാട്ടിൽ എല്ലാവർക്കും ഭരണത്തിന്റെ ഗുണം അനുഭവിക്കാനാവാതെ പോകുന്നത്‌.ഭരണത്തിൽ എത്തുന്നതോടെ വന്ന വഴികളിൽ ഉണ്ടാകുന്ന നൊമ്പരങ്ങളും ദുഖങ്ങളും അധികാര കസേരകളിൽ നിന്ന് മറയ്ക്കുവാൻ ഇവിടെ ഒരുപാട്‌ ഇടനില മറകൾ ഉണ്ടെന്നതുകൊണ്ടാണ്‌.

അടിമയാകാൻ പറക്കുന്നവ … (കവിത)

അവൾ ചിറകു കൊതിച്ച പറവ
അപ്പൻ പക്ഷിയും അമ്മ പക്ഷിയും
അരുതുകളും ഉപദേശങ്ങളാലും
അസ്വസ്ഥതയുടെ
കരിമ്പടം പുതപ്പിക്കുന്നു
വീട്ടുകാരും നാട്ടുകാരും
ക്യാമറാ കണ്ണുകളുമായ്‌
പിന്നാലെ കൂടുന്നു
പറക്കാനാവുന്നേയില്ലത്രെ.
സ്വാതന്ത്ര്യം സ്നേഹം പരിഗണന
ഇവ കിട്ടുന്നിടത്തേക്ക്‌
ഒരു നിലയും വിലയും തേടി
കെട്ടുപാടുകൾ പൊട്ടിച്ച്‌
അവൾ പറന്നു പോയി.
താലിബാനിലെ തെരുവിൽ
ചിറകുകൾ മുറിച്ചു കളഞ്ഞ്‌
കൂട്ടിലകപ്പെട്ടതും
ഇറച്ചിയ്ക്കുള്ളതുമായ്‌
ഒരുപാട്‌ പക്ഷികൾക്കിടയിൽ
ഉപയോഗിച്ച്‌ കളയാൻ വച്ച ചണ്ടി
വിൽക്കാൻ വച്ചിട്ടുണ്ടത്രെ
ഏതാനും ചില്ലറ കൊടുത്ത്‌
പൊതിഞ്ഞു കിട്ടുന്ന അടിമകളെ
പൊതിച്ചെടുക്കുവാൻ
ആരൊക്കെയോ വാങ്ങുന്നുണ്ട്‌.

ആനന്ദ്‌ അമരത്വ

By ivayana