Pookunhi Kaja Pulinhal*
തോറ്റുപോയവനാണ്
.എവിടെയെന്ന് ചോദിച്ചാൽ .അരിമണിയുമായി നിരതെറ്റാതെ പോകുന്ന ഉറുമ്പിൽ
നിന്ന് തുടങ്ങാം .
കല്ലെറിഞ്ഞ് ഓള മുണ്ടാക്കാൻ
ശ്രമിച്ചപ്പോൾ പുഴയും
വറ്റി മരിച്ച് തോൽപ്പിച്ചതിൽ
അവസാനിച്ചുമില്ല ..!
തണൽ തേടി വനാന്തരം
തിരഞ്ഞപ്പോൾ .. ഒന്നിച്ചു
മരിച്ചുവീണ മരക്കൂട്ടങ്ങളിലും
തോൽവി നിന്നില്ല ..!
പ്രണയിനിയെ തിരഞ്ഞ്
അലഞ്ഞപ്പോൾ നഗ്നമേനികൾ
തുറന്ന് കാണിച്ചു തന്നവരിലും
അവസാനിച്ചില്ല ..!
ആരാധനാലയം കണ്ട്
സർവ്വ പാപങ്ങൾക്കും
മുക്തി ചോദിച്ച്
കയറിയപ്പോൾ
ഇവിടെ അന്യമതസ്ഥന്
പ്രവേശനമില്ല എന്നെഴുതി വച്ചത്
കണ്ട്
മതമില്ലാത്ത ദൈവത്തെ
തിരഞ്ഞ്
അലഞ്ഞ് തിരിയുന്നിടത്തും
തോൽവി അവസാനിക്കാതെ
കൂടെയുണ്ടാവും ..
സ്നേഹം സ്നേഹത്തെ
സ്പർശിക്കുന്നത് വരെ
ഏതൊരു യുദ്ധവും
പ്രണയവും
തോൽവിയുടേതാണ് …?