സിജി സജീവ് 🌺

ഏതു നാട്ടിൽ ചെന്നാലും ഇങ്ങനെയുള്ളയാളുകൾ യഥേഷ്ടം വിഹരിക്കുന്നത് കാണാം…
നിങ്ങളുടെ പ്രവർത്തികളിൽ,, ചിന്തകളിൽ,,
അതിന്റെ ആഴവും വ്യക്തതയും മനസ്സിലാക്കാതെ
അനാവശ്യമായി തലയിട്ട് നിരൂപണം നടത്തുകയും, വിമർശിക്കുകയും ചെയ്യുന്നവർ ഉണ്ടാകുമോ,,
ഉണ്ടെങ്കിൽ തീർച്ചയായും അങ്ങനെയുള്ളവരെ
നിങ്ങളുടെ നമ്മുടെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു..

അഭ്യുദയകാംക്ഷികൾ എന്ന രൂപേണ അവർ നിങ്ങളുടെ പോസിറ്റീവ് വൈബിനെ നിഷ്ക്കരുണം തകർക്കുകയാണ് ചെയ്യുന്നത്….
ബുദ്ധിമുട്ടുകളിൽ നമ്മളെ ഒന്ന് ആശ്വസിപ്പിക്കാനും കണ്ണുനിറയുമ്പോൾ കണ്ണീരൊപ്പാനും തമാശകൾ പറഞ്ഞ് ചിരിപ്പിക്കാനും ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ,,
ദുഃഖത്തിനു കാരണം അന്വേഷിക്കുന്നവർ
ആശ്വാസവാക്കുകൾ
പറയുവാൻ കഴിയുന്നവർ നിങ്ങൾക്കിടയിൽ ഉണ്ടോ?

സുഹൃത്തുക്കൾക്കിടയിൽ കുടുംബക്കാർക്കിടയിൽ പൊതുജനങ്ങൾക്കിടയിൽ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അവരെ തള്ളിക്കളയരുത്,,
നിങ്ങളുടെ ദുഃഖങ്ങൾ അവർ ഉൾക്കൊള്ളുന്നു അവർ നിങ്ങളെ മനസ്സിലാക്കുന്നു,,
അങ്ങനെയുള്ളവർ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ടാവും,,
നിങ്ങളുടെ നല്ല വശങ്ങൾ ഇഷ്ടമായത് പോലെ കുറവുകളെയും ഉൾക്കൊള്ളാൻ അവർക്ക് കഴിയും,,
അവർ നിങ്ങളോടൊപ്പം സമയം ചിലവിടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്ക് ഒരിക്കലും ബോറടിക്കുന്നില്ലെങ്കിലും തീർച്ചയായും അവർ അവരെപ്പോലെ തന്നെ നിങ്ങളെയും ഇഷ്ടപ്പെടുന്നു എന്നാണ്,,

നിങ്ങളുടെ തെറ്റുകൾ
തിരുത്താൻ അവർ ശ്രമിച്ചേക്കാം നിങ്ങളെ ഒരു വാക്കു കൊണ്ടു പോലും നോവിക്കാതെ,,
അങ്ങനെയുള്ള ആളുകളെ നിങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ ഭാഗ്യവതികൾ,,
അവരെ നഷ്ടപ്പെടാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം,,
നമ്മളിലെ പോസിറ്റീവ്സിനെ വളർത്തുക,, നിങ്ങളിലെ നെഗറ്റീവ്സ് എന്തായിരുന്നാലും അവർക്കായി നിങ്ങൾ അത് ഉപേക്ഷിക്കൂ,,

😄ഈ ചിന്തകളിലൂടെ നിങ്ങൾ സഞ്ചരിക്കുമ്പോൾ,
നിങ്ങളുടെ മനസ്സിൽ ഇപ്പോൾ കടന്നു വന്ന വ്യക്തി ആരായിരിക്കാം,,
അവരെയാവും നിങ്ങൾ ഏറ്റവുമധികം സ്നേഹിക്കുന്നത്,,
അവരുടെ സ്നേഹം നിങ്ങൾക്ക് കിട്ടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാവും,,😜
നിങ്ങൾക്ക് നഷ്ടപ്പെടുന്നത് കുറച്ചു നെഗറ്റീവ്സ് മാത്രമായിരിക്കാം,,
കിട്ടുന്നത് ആജീവനാന്തം
നല്ലൊരു സുഹൃത്തിനെ,
നല്ലൊരു ഭാര്യയെ /ഭർത്താവിനെ, മക്കളെ സഹോദരങ്ങളേ യൊക്കെയാവാം..🦋

By ivayana