രാജേഷ് ചിറക്കൽ*
പുറത്ത് മഴ……
ശക്തമായ്….. !
ഓണപരീക്ഷ കഴിഞ്ഞിരുന്നു.
വിശദ വിവര പട്ടിക…
അച്ഛൻ ഒപ്പിട്ടിട്ടില്ല.
അംഗലേയത്തിൽ കുറവാണ്.
ഇന്നുകൊടുക്കണം…
അച്ഛൻ വയലിൽ,
വരമ്പിന് അരു കിളക്കുന്നു.
എപ്പോൾ വരും അറിയില്ല,
എന്ത് ചെയ്യും…?
ഓയിൻട്മെന്റ് എടുത്തു,
ചെറിയ ഒരു സിന്ദൂരചെപ്പും…. !
കയ്യിൽ പുരട്ടി,
ഒരു ഉളുക്ക് മണം വരുത്തി.
ഒരു കെട്ടും അമ്മ ഓടി വന്നു.
കരച്ചിലായി പറച്ചിലായി,
മോനിന്നു പോകേണ്ട…
അമ്മപറയുന്നു.
അച്ഛൻ വരുന്നുണ്ട്,
ഞാൻ കരഞ്ഞു പറഞ്ഞു,
ഞാൻ പോകും അംഗലേയം ഉണ്ടിന്ന്,
അച്ഛൻ ഞെട്ടിയിരിക്കും,
ഒപ്പുവീണു പട്ടികയിൽ..
പോണവഴിക്കു തൊടുണ്ട്,
അവിഞ്ഞ മണം…
കഴുകി ഞാൻ എൻ കൈകൾ,
ഇനി അടുത്ത പരീക്ഷക്കല്ലേ…
അപ്പോൾ നോക്കാം,
അംഗലേയത്തിനോട്.
ദേഷ്യമാണ് എനിക്ക്, ബ്രിട്ടീഷ്… ഇന്ത്യ വിടുക…..
മറക്കില്ല കുട്ടിക്കാലം.