രജീഷ് പി.*

നീയാണോ അതോ
ഞാൻ തന്നെയോ
ആദ്യം റിക്വസ്റ്റ് അയച്ചതെന്നോർമ്മയില്ല
തുടക്കം
പരസ്പരം
പോസ്റ്റുകൾക്ക് താഴെ
ലൈക്കുകളിലൂടെ
ഓർമപ്പെടുത്തലുകൾ
മാത്രമായി..
പിന്നീട് വന്നനിന്റെ സ്മൈലികളാണ്
എന്നിലെ പ്രണയത്തിന്റെ
റീച്ച് കൂട്ടിയത്.
പതിയെ
ഇമോജികളിലൂടെ
പരസ്പരം നിറഞ്ഞൊഴുകി..
മുഖപുസ്തകതാളിൽ
നിന്ന് ഇടയ്ക്ക്
മെസ്സഞ്ചറിന്റെ
ഇടവഴികളിലേക്ക്
നമ്മൾ മാറിനടന്നു.
ചുംബന ഇമോജികൾ
കൊണ്ട് നിറഞ്ഞ
ഇൻബോക്സ്
നിർത്താതെ കരഞ്ഞു..
പോയകാലത്തെ
പകർത്താനാവാതെ,
ഇലക്ട്രോണിക്
ഇടവഴികൾ പൂട്ടി
നിശബ്ദതയിലേക്ക്
ഇരുവരും
അറിയാതെ നടന്നകന്നു

By ivayana