ഉണ്ണി വിശ്വനാഥ്*
സ്വന്തമോ ബന്ധമോ ആവില്ല
വാക്കുകളിലൂടെ ശബ്ദത്തിലൂടെ
മാത്രം ബന്ധമുള്ളവർ അത്
ആരുടെയെങ്കിലും അച്ഛനാകും,
അമ്മയാകും, ചേട്ടനാകും,
ചേച്ചിയാകും, അനുജനോ,
അനിയത്തിയോ ആകും
പക്ഷേ ആരുടെയെങ്കിലും
ആരൊക്കെയോ ആയവർ
നമുക്കും സ്വന്തവും ബന്ധവും
ആകും. വാക്കുകളുടെയും
എഴുത്തുകളുടെയും ചുവടു പിടിച്ച്
അവർ നമുക്കും പ്രിയപ്പെട്ടവരാകും
രക്തബന്ധത്തിലുള്ളവർ
മാത്രമല്ല ഈ ഭൂമിയിൽ നമുക്ക്
ബന്ധുക്കൾ. മനോബന്ധമുള്ളവരും
നമ്മുടെ ബന്ധുക്കളാണ്.
ബന്ധങ്ങളുടെ ആഴം കളങ്കമില്ലാത്ത
സ്നേഹത്തിനനുസരിച്ച്
വളരെ വലുതായിരിക്കും.
അപ്പോൾ ഒറ്റപ്പെടാതെ എവിടെ
നോക്കിയാലും നമുക്ക് ചുറ്റും
അച്ഛൻ, അമ്മ, ചേട്ടൻ, ചേച്ചി,
അനുജൻ അനിയത്തിയുമൊക്കെ
നിറഞ്ഞു നിൽക്കുന്നത് കാണാൻ
കഴിയും. അതിന് കഴിയട്ടെ.