സുനി ഷാജി✍️

നാമൊക്കെ ആത്യന്തികമായി കൊലപാതകികൾ ആണ്.
ആരുമറിയാതെ…
ചിലപ്പോൾ കൊല്ലപ്പെടുന്ന വ്യക്തി പോലും അറിയാതെ നാം കൊലപാതകം ചെയ്യാറുണ്ട്.
ഇങ്ങനെയുള്ള കൊലപാതകത്തിൽ കൊല്ലപ്പെടുന്ന വ്യക്തിയെക്കാൾ വേദനിക്കുക കൊലപ്പെടുത്തുന്ന വ്യക്തിക്ക് ആയിരിക്കും.

കാരണം അത്രയേറെ പ്രിയപ്പെട്ടവരെയായിരിക്കും നാം മനസ്സിലിട്ട് കൊല്ലുക..!
ഹൃദയം പറിച്ചു കൊടുത്തിട്ടും, ആത്മാർത്ഥമായി സ്നേഹിച്ചിട്ടും നമ്മുടെ സ്നേഹം മനസ്സിലാക്കാതെ
പിന്തിരിഞ്ഞു പോകുന്നവരുണ്ട്…
ചില സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി നമ്മളെ സ്നേഹിച്ചവർ.
അവരുടെ കപടയറിയാതെ കണ്ണടച്ച് വിശ്വസിച്ചതിന്റെ… സ്നേഹിച്ചന്റെ…
ബാക്കി പത്രമായിഹൃദയം പൊട്ടിച്ചിതറുമ്പോൾ നമ്മൾ അവരെ കൊല്ലാൻ ശ്രമിക്കും.

അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ചിലർക്ക് തങ്ങൾ സ്നേഹിച്ചവരെ കൊന്നു കുഴിച്ചു മൂടിയാലും വല്യ പ്രശ്നം ഉണ്ടാകാറില്ല. മനസ്സിൽ ഒരുക്കുന്ന ശവക്കല്ലറയിൽ അവരെ കൊന്നു കുഴിച്ചു മൂടി കല്ലറ അടച്ചുപൂട്ടി കോൺക്രീറ്റും ചെയ്‌തു കളയും അവർ.പിന്നെ ദൈവം തമ്പുരാൻ ഇറങ്ങി വന്നാൽപോലും അത് പൊളിക്കില്ല.

അടുത്ത കൂട്ടരും വളരെ കുറച്ചേ ഉള്ളൂ..
ഹൃദയം തുറന്ന് സ്നേഹിച്ചതിന്റെ പേരിൽ വഞ്ചിക്കപ്പെട്ടവർ
ആ തീവ്ര വേദനയിൽ… നിസ്സഹായതയോടെ സ്വന്തം ജീവൻ ത്യജിച്ചു കളയുകയോ,ഒരിക്കൽ അത്രമേൽ തീവ്രമായി സ്നേഹിച്ചവരെ അതി ക്രൂരമായി കൊന്നുകളയുകയോ ചെയ്യുന്നു.
ഇനിയുള്ള കൂട്ടരാണ്…

സമൂഹത്തിൽ ഏറെ കണ്ടു വരുന്നവർ.അവരാണ് ഏറ്റവും
മനോഹരമായി കൊല്ലുന്നവർ… ഇക്കൂട്ടർക്ക് അസാമാന്യമായയൊരു കഴിവുണ്ട് കൊന്നവരെ ജീവിപ്പിക്കാനുള്ള കഴിവ്…!!!
അവർ മനസ്സിലിട്ട് കൊന്നേച്ചും
കുഴിച്ചു മൂടും…

എന്നിട്ട്
കുറച്ചു മണിക്കൂർ
അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ കല്ലറ മാന്തി അവരെ പുറത്തെടുക്കും.
ജീവനറ്റു കിടക്കുന്ന അതിനെ ഊതി ഊതി വീണ്ടും ജീവൻ വായ്‌പ്പിക്കും….
പിന്നെ സ്നേഹിക്കും…
പിന്നെയും കൊല്ലും…

പിന്നെയും ജീവൻ വയ്‌പ്പിക്കും
പിന്നെയും സ്നേഹിക്കും
പിന്നെയും കൊല്ലും…
അങ്ങനെ അവർക്ക് ഒരു ഗെയിമാണ് ഈ കൊലപാതകം.
ഇവരാണ് ഏറ്റവും ആത്മാർത്ഥമായി സ്നേഹിക്കുന്നവർ…
തങ്ങൾ സ്നേഹിക്കുന്നവരെ തള്ളാനും വയ്യ കൊള്ളാനും വയ്യാത്ത അവസ്ഥ.
ചതിക്കപ്പെടുകയാണെന്ന് അറിഞ്ഞിട്ടും…
പിന്മാറാൻ ആവാതെ
വീണ്ടും വീണ്ടും സ്നേഹിക്കാൻ കഴിയുന്നവർ.

കൊല്ലാൻ ശ്രമിച്ചിട്ടും വീണ്ടും ജീവൻ പകരാൻ ശ്രമിക്കുന്നവർ…
ഇങ്ങനെ കൊല്ലാനും പുനർജ്ജീവിപ്പിക്കാനും കഴിയുക മനുഷ്യന്റെ മനസ്സിന് മാത്രമാണ്.
അതിനാലാവണം മനസ്സൊരു മാന്ത്രികൻ എന്ന് പറയുന്നത്.
സ്നേഹമെന്ന് പറയുന്നത് ഏറ്റവും ശ്രേഷ്ഠമായ…
തീവ്രമായ വികാരമാണ്.

കിട്ടുമ്പോൾ ഏറെ സന്തോഷിക്കുകയും നഷ്ടപ്പെടുമ്പോൾ ഏറെ ദുഃഖിക്കുകയും ചെയ്യുന്നയൊരു വികാരം.
സ്നേഹം നഷ്ടപ്പെടുമ്പോൾ ഒരുപക്ഷേ നമ്മുടെ ജീവിതം തന്നെയായിരിക്കും നഷ്ടപ്പെടുക.
അതുകൊണ്ട് എല്ലാവരെയും സ്നേഹിക്കുക….
കണ്ണടച്ച് വിശ്വസിക്കുന്നവരെ ആത്മാർത്ഥമായി സ്നേഹിക്കുക.
തലച്ചോറു കൊണ്ട് സ്നേഹിക്കാതെ ഹൃദയംകൊണ്ട് സ്നേഹിക്കുക മനുഷ്യരെ… ❤
എന്ന്
നിങ്ങളുടെ സ്വന്തം കുഞ്ഞിപ്പൂവ് 🌹

By ivayana