രചന :- ബിനു. ആർ.

ഒന്നാംതരവും രണ്ടാംതരവും
തിരിഞ്ഞുനിന്നു ചിരിക്കുന്നൂ,
തിരഞ്ഞെടുക്കാൻ വിധിക്കപ്പെട്ടവരുടെ
ഗണിതപ്പിഴവുകളോർത്ത്..
ഏതാണ് നല്ലതെന്നാർക്കും
ഗണിക്കപ്പെടാൻപറ്റാത്തോരവസരത്തിൽ
കാറ്റുംകോളുംകണ്ടനിമിത്തങ്ങളിൽ
അതുമിതുംവേണ്ടെന്നുവച്ചു
കണ്ടെത്തിയവരെല്ലാമേ
ഗണിതപ്പിഴവുകൾചാലിച്ച തരാതരങ്ങൾ..
പുറമെനിന്നുപല്ലിറുമ്മുന്നൂ, തരാതരങ്ങളിൽ
തിരിച്ചറിയപ്പെടാത്തവർ,
വനോളംപുകഴ്ത്തുമെന്നുവിശ്വസിച്ചവർ,
അഭിമുഖങ്ങളിൽ ഗീർവാണമടിക്കാമെന്നു
സ്വപ്നംകണ്ടവർ, സ്വപ്നകുതുകികൾ…
മുഖചിത്രങ്ങളിൽ പുരികക്കൊടികൾ വളക്കാമെന്നു കരുതിയവർ,
അഭിനന്ദനപ്രവാഹങ്ങൾ നെഞ്ചി –
ലേറ്റാമെന്നു, കനവിൽ, നിനപ്പവർ
മുഖപുസ്തകത്തിൽ സഹസ്ര –
ദളയിഷ്ടങ്ങൾ വരികൾക്കടിയിൽ
പതിപ്പിക്കാമെന്നു മനക്കോട്ടപണിതവർ,
വമ്പർകോനും ഉമ്പർകോനും…

By ivayana