കലാകൃഷ്ണൻ പൂഞ്ഞാർ*
എന്റെ സ്വപ്നരഥത്തിൻ തലോപരി
എന്തിനു കയറിനീ ചുമ്മാ ചുമ്മാ
ദൃശ്യപഥത്തിൽ സസ്യശതങ്ങളിൽ
കണ്ടുനിൻ പ്രേമ തേജസ്ഫുലിംഗങ്ങൾ
അബ്ദശതങ്ങൾക്കു ,മപ്പുറം നിന്നും
എയ്തു വരുന്നെന്റെ യാത്മരഥത്തിൽ
എന്നെ ത്രസിപ്പിക്കുമിന്ധനമായി
ഇല്ലയറിഞ്ഞില്ല യില്ലതിൻ മൂല്യം
അതുമിതുമൊന്നാകെയാലേ,
ഇന്നറിയുന്നു അതിൻ മഹാമൂല്യം
എന്തിനിറങ്ങിപ്പോയി വഴിയോരം,
വിട്ടിട്ടു ജീവിതരഥവേദിയെ
എന്റെസ്വപ്നരഥത്തിൻ തലോപരി
എന്നിനി കയറും നീ ചുമ്മാ ചുമ്മാ ?
കാലമില്ലാത്തതാം ദൂരേക്കു ദൂരെ
പായുന്ന പ്രാണന്റെ രഥമാണു ഞാൻ
ഒരു തരിയോർമ്മ ഉള്ളിലുണ്ടാകും
നീ വന്നുപോയ സ്ഫുലിംഗ തരംഗ!