മോഹനൻ പി സി*
അക്ഷരപീഠത്തിൽ മേലെ
രക്ഷക ഭാവങ്ങളോടെ
എത്തിച്ചതെന്തിനാണെന്നെയെന്നോതുക
വിസ്മിതനേത്രകളേ – കലയുടെ
വിസ്മയ മാത്രകളേ ….. അക്ഷര …..
തപ്പിനടന്നു ഞാനെത്രനാൾ കവിതതൻ
സ്വച്ഛതയോലും തണലുതേടി
തൊട്ടുതലോടിയിരുന്ന പൂങ്കാറ്റെത്ര
വട്ടം വരികൾ പതുക്കെ മൂളി
എത്തുവാനായില്ലിതുവരെ പൂക്കുമാ
സ്വപ്നലോകത്തിന്നിളം തണുപ്പിൽ …..
അക്ഷര ….
കത്തും വെയിലിലേക്കെന്തിന്നവൾ വന്നു
ഉച്ചരിച്ചെൻ നാമമാർദ്രയായി ?
ഞെട്ടിയുണർന്ന ഞാനാജ്ഞാനുവർത്തിയാം
കുട്ടിയെപ്പോൽ പിൻതുടർന്നു ചെന്നു
എത്തിയതങ്ങനെയായിരിക്കാം , ഞാനീ
അക്ഷരപീഠത്തിന്നുന്നതിയിൽ !
അക്ഷര …..