ന്യു യോര്‍ക്ക്: വെസ്റ്റ്ചെസ്റ്റർ അസോസിയേഷന്റെ ആദ്യത്തെ സെക്രട്ടറിയും പ്രമുഖ എഴുത്തുകാരനുമായ ജോസഫ് പടന്നമാക്കലിന്റെ ( 75)നിര്യാണത്തിൽ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ അഗാധ ദുഃഖം രേഖപ്പെടുത്തി. ഏതാനും ദിവസമായി ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ ഇന്ന് മരണം കവർന്നു എടുക്കുകയായിരുന്നു .
ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടില്‍ ദുഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം വെസ്റ്റ്ചെസ്റ്റർ മലയാളീ
അസോസിയേഷനും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ ഭാര്യ റോസിക്കുട്ടി ,മക്കള്‍:
ഡോ .ജിജോ ജോസഫ് , ഡോ . ജിജി ജോസഫ് എന്നിവർക്കും ഈ വിഷമഘട്ടം തരണം ചെയ്യാൻ ദൈവം കൂടുതല്‍ കരുത്ത് നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ രൂപീകരിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ആളുകളിൽ മുഖ്യ പങ്കു വഹിച്ചത് ജോസഫ് പടന്നമാക്കൽ ആണ്. അദ്ദേഹം തന്നെയാണ് വെസ്റ്റ്ചെസ്റ്റർ മലയാളീ അസ്സോസിയേഷന്റ ബൈ ലോ എഴുതി ഉണ്ടാക്കിയത്. എം. വി ചാക്കോ പ്രസിഡന്റ് ആയും ജോസഫ് പടന്നമാക്കൽ സെക്രട്ടറി ആയും ഉള്ള ആദ്യ കമ്മിറ്റിയുടെ ദിർഘവീക്ഷണത്തോടുള്ള പ്രവർത്തനമാണ് അസോസിയേഷനെ ഈ നാൽപത്തി ആറു വർഷമായി മുന്നോട്ടു നയിക്കുന്നത്.
ഈ വിഷമ ഘട്ടം തരണം ചെയ്യാൻ ജഗതീശ്വരൻ ഈ കുടുംബത്തിന് ശക്തി നൽകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി നേരുകയും കുടുംബങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നതിനോടൊപ്പം . ഈ സമയത്തെ അഭിമുഖീകരിക്കാൻ ദൈവം അവർക്ക് കരുത്ത് പകരട്ടെ എന്നും പ്രാർത്ഥിക്കുന്നതായി പ്രസിഡന്റ് ഗണേഷ് നായർ,വൈസ് പ്രസിഡന്റ് കെ .ജി .ജനാർദനൻ ,സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷർ രാജൻ ടി ജേക്കബ് ജോയിന്റ് സെക്രട്ടറി ഷാജൻ ജോർജ്, ട്രസ്റ്റീ ബോർഡ് ചെയർ ചാക്കോ പി ജോർജ്, എന്നിവർ അറിയിച്ചു.
ജോസഫ് പടന്നമാക്കലിന് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ സാഷ്‌ടാങ്ക പ്രണാമം