ചുവന്നതെരുവോരങ്ങളിൽ
അലയടിച്ചുയരുന്നതിരകളാൽ
ഇരുൾവിഴുങ്ങിയമുറികളിൽ
പുഴയൊഴുകുന്നുണ്ട്
ശലഭച്ചിറകുകൾ
അറ്റുപോയപുഴുക്കൾ
ഉറക്കം നടിക്കുന്നകിണറുകളിൽ
വെള്ളം കോരുന്നുണ്ട്
കരിമ്പടം പുതച്ച ഖദറുകൾ
കുടപിടിക്കുമ്പോൾ
പൊന്നുരുക്കുന്ന
സ്വർണഖനികൾ വിലപേശുന്നുണ്ട്
അഴിച്ചിറക്കിയകാക്കികൾ
കണ്ണുനീരിൽ
വെടിയുതിർത്തിരിക്കുന്നതിനാൽ
അഴിഞ്ഞുലഞ്ഞുശീലകൾ
നിലത്തിട്ടു ചവിട്ടിയരക്കുന്നുണ്ട്
ചുവന്നഛായം തേച്ചചുവരുകളിൽ
മഞ്ഞവെളിച്ചത്തിൻ്റെ ആലസ്യത്താൽ
കടലും പുഴയും ഒന്നാകുന്നൊരു
പ്രഹേളികയുണ്ട്
ഈ ചുവന്ന തെരുവോരങ്ങളിൽ
വിഷ്ണു പകൽക്കുറി