ഷൈലജ O.K*

!!പോകണം!!.. എനിക്കെന്റെ നാട്ടിലേക്ക്!… ഓർമ്മകൾ.. അവളെ ആ നല്ല കാലത്തേക്ക് കൊണ്ടു പോയി. മയ്യഴി പുഴയുടെ തീരങ്ങൾ… മതി വരാതെ വീണ്ടും വീണ്ടും.. തീരം ചുംബി ക്കാനായി മത്സരിച്ചു പാഞ്ഞു വരുന്ന തിരമാലകൾ…. അവയോടൊപ്പം ഒഴുകി വരുന്ന ചിപ്പികളെ പെറുക്കി കൂട്ടാൻ എന്തൊരു രസമായിരുന്നു…

പതഞ്ഞു വരുന്ന വെള്ളത്തിൽ കളിച്ചു പാവാട നനയുന്നതും, അമ്മയറിയാതെ അതിലെ മണലും, ഉപ്പു രസവും കഴുകി വെക്കാറുള്ളതും ഇന്നലെ കഴിഞ്ഞതുപോലെ…..
ഏറെ സന്തോഷ കരമായൊരു വർണ്ണ കാഴ്ചയായിരുന്നു… മാഹി… അമ്മ ത്രേസ്യാമ്മയുടെ തിരുനാൾ!ജാതി മത ഭേദ മന്യേ ആഘോഷിച്ചിരുന്ന..
മാഹി പെരുന്നാൾ!…

നഗര വീഥിയിൽ കൂടിയുള്ള അമ്മയുടെ തേരെഴുന്നള്ളത്ത്!അത്യന്ത്യം ഭക്തിനിർഭരവും ആനന്ദകരവും ശോഭയേറിയതും, പുഷ്പാലങ്ക്രതവുമായിരുന്നു.. ഒരു വൻജനാവലി തന്നെ ഭക്തിയാദരപൂർവ്വം തിരുരൂപത്തോടൊപ്പം നീങ്ങുന്ന കാഴ്ച്ച വർണ്ണനാതീതമാണ്.. മനസ്സിനെ കുളിരണിയിക്കുന്ന നിമിഷങ്ങൾ….

ഉത്സാഹത്തോടെ ഓരോ ചന്തയിലും നോക്കിതിരഞ്ഞ് വളകളും, മാലയും, ഹൽവയും… അങ്ങിനെ ഇഷ്ടമുള്ളതെല്ലാം അമ്മ വാങ്ങിതരാറുള്ളത്…. ജീവിതത്തിൽ കിട്ടിയ സൗഭാഗ്യ നിമിഷങ്ങൾ!!
അഴിയൂരിലും, മാഹിയിലും ഉണ്ടായിരുന്ന തിറ.. ഒന്നു പോലും വിടാതെ വർഷാ വർഷം കാണുമ്പോൾ കിട്ടിയൊരു ആഹ്ലാദം…. ജീവിതത്തിൽ പിന്നീട് ഇന്നോളം കിട്ടാതെ പോയി.
എല്ലാറ്റിലും പ്രിയമായിരുന്നു മാഹി ശ്രീകൃഷ്ണ ഭജനസമിതിയിലെ ഉത്സവം… വിവിധയിനം.. കലാപരിപാടികൾ… നെറ്റിപ്പട്ടംകെട്ടിയ ഗജവീരന്മാരുടെ ഏഴുന്നള്ളത് നയനമനോഹരമായിരുന്നു..
സുന്ദരമായ ആ വസന്തകാലം നൽകിയ മധുരസ്മരണകൾ….. തന്റെ നാട്ടിലെത്താൻ അവളെ കൊതിപ്പിച്ചു…

മയ്യഴി പുഴയുടെയും അറബി കടലിന്റെയും വാരിപുണരൽ!!കണ്ടാസ്വദിക്കണം ഒരിക്കൽ കൂടി…. ജീവിത സായാഹ്നത്തിൽ അസ്തമയ സൂര്യന്റെ അരുണ കിരണങ്ങളേറ്റ് മനസ്സിനെ ഉണർ ത്തണം.. പഴയ ആ ചുറുചുറുക് വീണ്ടെടുക്കണം. അവൾ ആ തീരുമാനം ഉറപ്പിച്ചു.
പണ്ട് കവിപാടിയതുപോലെ…. ഓർമ്മകൾക്ക് എന്ത് സുഗന്ധം!എന്ത് സൗന്ദര്യം!!
കൂട്ടായ്മ യുടെയും, സഹോദര്യത്തിന്റേയും, സ്നേഹ വാത്സല്യങ്ങളുടെ, സത്യത്തിന്റെയും, ഭക്തിയുടെയും, നിസ്വാർത്ഥതയുടെയും നിറകുടമായ ഗ്രാമീണരുടെ ജീവിതത്തിന്റെ നിറ പകിട്ടുകളായിരുന്നു. ആ നല്ല നാളുകൾ പുതു തലമുറയ്ക്കു നഷ്ടമായി കൊണ്ടിരിക്കുന്നല്ലോ.. ഇന്ന് എല്ലാം ഓൺലൈനിൽ!!ഒരു.. വിരൽ തുമ്പിൽ!!.

By ivayana