പ്രിയപ്പെട്ടവരെ,സ്നേഹക്കൂട് അഭയമന്ദിരം, കോട്ടയം കുടുംബത്തിന്റെ സ്വന്തം ഭൂമി, സ്വന്തം കൂട് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് തുടക്കമായ വിവരം ഏറെ സ്നേഹത്തോടെ അറിയിക്കുന്നു.കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന് സമീപം വാങ്ങിയ 15 സെന്റ് ഭൂമിയിൽ നാളെ 16-09-2021 ന് രാവിലെ 11.00നും 12.00 നും മദ്ധേയുള്ള ശുഭ മുഹൂർത്തത്തിൽ തൃക്കയിൽ ശിവക്ഷേത്ര മേൽശാന്തി അനുമോൻ ശാന്തിയുടേയും, കോട്ടയം ടൗൺ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് സാദിഖ് അൽ ഖിയാസ്മിയുടേയും, ദേവലോകം അരമനയിലെ ഫാദർ റെജി വടവാതൂതിരിന്റെയും, കങ്ങഴ ഭദ്ര വിളക്ക് കർമ്മ സ്ഥാനം മഠാധിപതി ബ്രഹ്മശ്രീ മധുദേവന്ദ തിരുമേനിയുടേയും കാർമ്മികത്വത്തിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരായവരുടെ സാനിദ്ധ്യത്തിൽ കോട്ടയത്തിന്റെ പ്രിയങ്കരനായ MLA തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടത്തുന്ന പ്രസ്തുത ചടങ്ങിലേയ്ക്ക് എല്ലാ പ്രിയപ്പെട്ടവരേയും ആദരപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു ….

By ivayana