ഭയന്നു വിറച്ച തമസ്സിൻ കണികകൾ വിടപറയും മുൻപേ –

പാതി മയക്കത്തിൻ അക്ഷോഭ്യതയിൽ ഞാൻകിഴക്കിൻ ദിക്കിലേക്ക് നോക്കി …?

ഇന്ന് എന്തായാലും ഈ പകലോന്റെ
തേരോട്ടം എന്തിനെന്നെനിക്കറിയുവാൻ
അദമ്യമാം അഭിവാഞ്ഛ …?

പിച്ചവെച്ച കാലുകൾക്ക് കരുത്ത്
കൂടിയപ്പോൾ, ചാടിയും ഓടിയും
പിന്നേ പറന്നു കൊണ്ടും യാത്ര തുടർന്നു.

പുഴകളും കാടുകളും ചാടിക്കടന്ന ഞാൻ
തോക്കിൻ മുനകളും ചതികളും കണ്ട്
പലപ്പോഴും നിലംപതിച്ചിരുന്നു.?

സംഘടനാപാടവത്തിൻ കീഴിൽ
ചിതറിത്തെറിച്ച കൗമാര പൂവിൻ
ഇതളുകൾ,

മാംസക്കഷണങ്ങളുടെ
ചീഞ്ഞ് നാറിയ മാറിടത്തിൽ മിടിക്കുന്നുണ്ടായിരുന്നു തേങ്ങലായ്?

യാത്ര തൻ മദ്ധ്വാഹ്നത്തിൽ
വൻ മരത്തിന്റെ ഉച്ചസ്ഥായിലിരുന്നു ഞാൻ
ആർത്തു ചിരിച്ചു.

ഞാനൊന്നുചാടിയാൽ സൂര്യാ നീയെൻ കൈക്കുമ്പിളിലെന്ന് ദിക്കറിയാതെ
പുലമ്പുന്ന ജല്പനങ്ങൾ … വ്യഥാ …?

എന്നിട്ടോ? മൂർദ്ധന്യഭാവം വെടിഞ്ഞാ
പകലോൻവാടിയ മുഖവുമായ്
പതിവുപോൽ പശ്ചിമ ദിക്കിലേക്ക് i

പക്ഷേ, ആരോഹണത്തിൽ പൊതിഞ്ഞ
മൂടുപടം മാറ്റി അവരോഹണത്തേയും
എതിരേൽക്കാൻ എനിക്ക് മടിയായിരുന്നു.

ദൈവ നി യ തിക്ക് മുറിവേൽക്കും
ചിന്തകളാൽ, പിടികിട്ടാപ്പുള്ളിക്ക് വേണ്ടി
കടലരി കേ ചെന്നപ്പോൾ കണ്ടതോ 😕

ചുമന്നു്തീക്ഷ്ണതയിൽതുടുത്തകണ്ണുക
ളുമായ് മറയുന്ന ഭഗവാനേ യാ യി രു ന്നു ‘

പക്ഷേ, അപ്പോഴേക്കും എനിക്ക് ബാക്കിയായത് ,ചുക്കിച്ചുളിഞ്ഞ തൊലി –

അസ്ഥികളിൽ നിന്നും വഴുതിപ്പോകാൻ തിരക്ക് കാണിക്കുന്ന ശരീരവും,

എല്ലാം നേടിയിട്ടും
ഒന്നും നേടാത്ത ” മനസ്സും” ആയിരുന്നു’ ??

By ivayana