ടി എം നവാസ് വളാഞ്ചേരി*

മതമെന്ന് മദമായി മാറിയെന്നറിയുമോ ലോകരേ നിങ്ങൾക്കറിഞ്ഞിടുമോ
കൈവിട്ടു പോയപ്പോ കൈവെട്ട് കളിയായി മാറിയതെങ്ങിനെ മാലോകരെ
ഇന്നിപ്പോ എല്ലാരും ചൊറിയാനെടുക്കുന്നു തീക്കൊള്ളിയായി മതത്തിനെങ്കി
മുപ്പതു കാശിനായ് ഒറ്റികൊടുക്കുന്നു തത്വങ്ങളൊക്കെയും യൂദാസുകൾ
കൂടെയുണ്ടക്രമികൾക്കെന്നും കൂട്ടായി സ്വാർത്ഥരായുള്ള ധനമോഹികൾ
സ്നേഹം വിളയേണ്ട മത കേന്ദ്രമൊക്കെയും കുത്തിനിറച്ചു വെറുപ്പിനാലെ
കരുണ ചൊരിയേണ്ട കേന്ദ്രങ്ങളിൽ നിന്നുയർന്നു പിശാചിന്റെ മന്ത്രണങ്ങൾ
അറിയാത്ത അനുയായിവൃന്ദവും കൂടെ നിന്നാക്രോശമോടെ അലറിയപ്പോൾ
തടയാതെ പൊട്ടിച്ചിരിച്ചു മേധാവികൾ ഉത്തുംഗ ശ്യംഗത്തിൽ കേറി നിന്ന്
നേരിന്റെ വാക്കുകൾ ചൊല്ലിയേരൊക്കെയും ക്രൂരമായി ജയിലഴിക്കുള്ളിലായി
കൂട്ടായി നിന്നിട്ടവരെ തകർത്തുവാൻ ഏവരും മുന്നിട്ടിറങ്ങലായി
മാധ്യമ പ്രഭൃതികൾ ചാനലുകൾ പിന്നെ കോടതിയുമുണ്ട് കൂട്ടിനായി
പച്ചയായി സത്യത്തെ വ്യഭിചരിച്ചിടുന്നു ആടിനെ പട്ടിയായ് മാറ്റിടുന്നു
നീതിയും നിയമവും കാറ്റിൽ പറത്തുന്നു രാക്ഷസ നൃത്തം ചവിട്ടിടുന്നു
ദൈവത്തിൻ പേര് വികൃതമാക്കുന്നോരു ചൂഷകരൊന്നായ് പിടിച്ചു കെട്ടാം
പിന്നിൽ വരുന്ന തലമുറക്കായൊരു സ്നേഹത്തിൻ കൂട് പണിതുയർത്താം
ഇനിയുമീ പൂച്ചക്ക് മണികെട്ടാൻ വൈകിയാൽ പൊട്ടിത്തകരുമീ സ്നേഹവീട്
ഉണരുക ഉയിരിനായ് കാവലാളാവുക നേരിനു വേണ്ടി പടച്ചട്ടയണിയുക
കനലായ് ജ്വലിക്കുക തീപ്പന്തമാവുക സ്നേഹവിളക്ക് കെടാതെ സൂക്ഷിക്കുക

By ivayana