ജോയി പാലക്കമൂല*

കോവിഡ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ട കാലത്ത് എത്രയും വേഗം ഒരു പ്രതിരോധ വാക്സിൻ കണ്ടത്തേണ്ടത് ലോകത്തിന് മുൻപിൽ ഒരു വെല്ലുവിളിയായി വന്നു. ഒരു വർഷത്തിനുള്ളിൽ തന്നെ വിവിധ രാജ്യങ്ങൾ അതിൽ വിജയിച്ചുവെന്നത് ആഹ്ലാദകരമായ ഒരു വാർത്ത തന്നെയായിരുന്നു.എന്നാൽ 50 മുതൽ 90 ശതമാനം വരെ പൂർത്തിയായ വാക്സിനേഷൻ പല ചോദ്യങ്ങളും ഉയർത്തുന്നില്ലേ?

  1. രണ്ട് വാക്സിനേഷൻ പൂർത്തിയായവർക്ക് പതിനൊന്ന് മാസം വരെയാണ് എല്ലാ മരുന്നുകളും പ്രതിരോധ ശക്തി പറയുന്നത്. ആ കാലവധിക്കടുത്തെത്തിയവർ ഇപ്പോൾ തന്നെയുണ്ട്. അതിന് ശേഷം എന്ത് ചെയ്യണം എന്ന ചോദ്യം പ്രസക്തമാണ്.
  2. ഓരോ വാക്സിനും 66 മുതൽ 90 ശതമാനം വരെ ഫലപ്രാപ്തി പറഞ്ഞിരുന്നു. അത്രയൊന്നും ഗുണം അതിനില്ലന്നുള്ളത് ഒരു വസ്തുതയല്ലെ ?
    3.മോഡേൺ മെഡിസിൻ അഥവ അലോപ്പതിയെ മാത്രം വൻ തുകകൾ ഗ്രാൻറ് കൊടുത്ത് പോത്സാഹിപ്പിച്ചപ്പോൾ മറ്റുള്ള വിഭാഗങ്ങളെ തഴയുകയായിരുന്നോ?
  3. ശാസ്ത്രലോകത്തിന്റെ വാക്കുകളെ അതേപടി ആവർത്തിക്കുന്ന ഭരണകൂടങ്ങൾക്ക് ഇനിയും ഒരു ദിശാബോധം കൈവന്നിട്ടില്ലെ?
  4. ആഗോളതലത്തിൽ ദശകോടിശ്വരന്മാർ ശതകോടിശ്വരൻമാരും, ശതകോടിശ്വരൻമാർ സഹസ്രകോടീശ്വരൻമാരുമാകുന്ന വാണിജ്യ താത്പര്യങ്ങൾ ഇതിനെ നിയന്ത്രിക്കുന്നുണ്ടോ?
    ഏതായാലും പുതിയ കാലത്ത് സമൂഹത്തിന്റെ ഭാവി നൂതനമായ മരുന്നുകളേയും ,അതിന്റെ ഗുണങ്ങളേയും, സാമൂഹിക നിയന്ത്രണങ്ങളേയും ചുറ്റി തന്നെയായിരിക്കും.

By ivayana