താഹാ ജമാൽ*
നാട്ടിൽ വിളിപ്പേരുവീണ
വെളിവുതെറ്റിയവനെ നാട്ടുകാർ
ശപ്പൻ എന്നു വിളിച്ചു.
അയാൾ ഇടയ്ക്കിടെ
പ്ലാവില കൊണ്ട് തൊപ്പിയുണ്ടാക്കും
അത് തലയിൽ വെച്ചാൽ
അയാൾ തൻ്റെ ചിന്തയുടെ വെളിപാട് തുറക്കും.
ശുദ്ധ നുണകൾ പറയുന്നതിനാലാണോ
വലിയ തത്വശാസ്ത്രം പറയുന്നതിനാലാണോ
അയാൾക്ക്
ശപ്പൻ എന്ന പേരു കിട്ടിയതെന്ന എൻ്റെ ചിന്തകൾ
ഇടയ്ക്കിടെ സമനില തെറ്റും
ഇതിഹാസങ്ങളോ
ചരിത്രങ്ങളോ അയാൾക്ക്
അറിവില്ല.
എഴുതിക്കൊടുത്തവ വായിക്കാൻ വശമില്ലാത്തതിനാൽ
കേട്ടു പഠിച്ചവ വിളിച്ചു പറയുന്ന
ഒരു പ്ലാവിലക്കിരീടാവകാശിയായ
ശപ്പൻ ഒരു കഥ പറഞ്ഞു.
” നിർഗ്ഗുണന്മാരുടെ ഗുണം
ദുർഗുണന്മാരുടെ ഗണത്തിൽപ്പെട്ടാൽ
നിർഗ്ഗുണ,ദുർഗുണ പരമ്പരകൾ
ഗുണകരമാകില്ലെന്ന് ഇന്നിൻ്റെ
തത്വശാസ്ത്രം”
തത്വം പറയാൻ എളുപ്പമാണ്
ജീവിതത്തിൽ സമനില തെറ്റണമെന്ന് മാത്രം.
നിലയില്ലാത്ത കയത്തിൽ വീണ
വാക്കു തേടിപ്പോയ കവിയും
മരിച്ചു.
ഇനി നല്ലവരുണ്ടാകില്ലെന്ന തത്വശാസ്ത്രം
ശപ്പന് മാത്രംതാഹാ ജമാൽ സ്വന്തം.
സത്യത്തിൽ ഓരോ മനസിലും
ഇടയ്ക്കിടെ ശപ്പൻ തലപൊക്കുന്നു
പ്ലാവിലക്കിരീടം തലയിൽ കയറുമ്പോൾ
മാത്രം ചിന്തകളിൽ ലഹരി പുകയുന്നു.