സിജി സജീവ് 🌺
എന്റെ
കണ്ണുകൾ
ഞാൻ തന്നുകൊള്ളാം
നീയത്
സൂക്ഷിച്ച് വെയ്ക്കണം,,
ആ തീപ്പെട്ടി കൂടിനുള്ളിൽ……
നീയെനിക്ക്
നൽകേണ്ടതാ,,,
തീപ്പെട്ടിക്കൊള്ളികളെയാണ്….
ഒരു നാട്
കത്തിക്കണം,,,,
ഒരു നഗരം
കത്തിക്കണം,,,,,
ഒരു സാമ്രാജ്യം
കത്തിക്കണം,,,,,
കത്തിയമരുന്ന
കാഴ്ച
കാണാതിരിക്കാൻ,,,
ആ തീപ്പെട്ടി കൂട് നീ
മുറുക്കി അടച്ചിരിക്കണം,,
മനസ്സലിവ്
ഉണ്ടാകാതിരിക്കാൻ മാത്രം….
വെന്തു നീറി പിടയുന്ന,,
പൊള്ളി അടർന്നു പായുന്ന
നരാധമന്മാരുടെ
ദീനരോദനം കേൾക്കണം,,
അത് എന്റെ കാതിന്
ഇമ്പവും കുളിർമഴയായും
ഭവിക്കും,,
കണ്ണുകൾ മൂടിയ
നരാധമന്മാരുടെ
കാമവെറിക്ക് മുൻപിൽ,,
കണ്ണുകൾ ഇറുക്കിയടച്ച
എന്റെ പ്രിയ
കുരുന്നുകൾക്കായി,,,
ഞാൻ പെറ്റ
എന്റെ പെൺമക്കൾക്കായി
ഒരു കുരുതി നടത്തട്ടെ,,
എന്റെ കണ്ണുകൾ
നീ എടുത്തു കൊൾക..
ആ തീപ്പെട്ടിക്കൊള്ളികൾ
മാത്രം എനിക്ക് നൽകൂ,,