ശോഭ വിജയൻ ആറ്റൂർ*

രാത്രി തൻഇരുളിൽ
നിലാവ്
പെയ്തിറങ്ങുമ്പോൾ
നിദ്രതൻ കളിയോടങ്ങളിൽ
പകലിന്റെ സ്വേദബിന്ദുക്കളിൽ
ചാലിച്ചെഴുതിയ
രക്തപുഷ്പങ്ങൾ ആയിരുന്നു.
ജനിമൃതിയെന്ന ആവർത്തനങ്ങളിൽ
മുറിഞ്ഞതായ്‌വേരുകൾ നിലാവായ് എന്നെ തേടിയലയുന്നു.
ആ നിഴലുകളിൽ ഞാൻ എന്നെ തിരയുന്നു. ഓർമ്മയുടെ തപോവനങ്ങളിൽ
മഴയിൽ കുതിർന്നു
ഒട്ടിയ വാകപൂക്കൾ.
കാർമേഘം മൂടിയ
ആകാശത്തിൽ അമ്പിളി വിടരും പോലെ എൻ മനസ്സിൽ കർക്കിടക
മഴയിലലിഞ്ഞ ഉണർത്തു പാട്ടിന്റെ ഈണം.
ചിങ്ങത്തിൽ വിടരും നവകുസുമങ്ങളിൽ
മഞ്ഞമന്ദാര പുഷ്പമായ് വിരിഞ്ഞ് ജീവിതത്തിന്റെ കാണാക്കയങ്ങളിൽ
മുങ്ങി തപ്പി കർമ്മ
ബന്ധങ്ങളിലൂടെ
നിലാപക്ഷിയായ്
ആകാശത്തിലേക്ക്
ഉയർന്നു പൊങ്ങിഒരു വാനമ്പാടിയായ്
എൻ മാനസ വീണയിൽ ശ്രുതി മീട്ടി രാഗ താള ലയമായതിലലിഞ്ഞ്
ഇരുളിൽ വിടരുന്ന
നിശാഗന്ധിയായ്
പരിമളം വീശി പ്രഭാതം
വിടരും മുൻപേ മണ്ണിൽ അലിയേണം.

By ivayana