ഷിബു കണിച്ചുകുളങ്ങര*
സൗന്ദര്യത്തികവിൽ
മതിമറന്നങ്ങനെ
ഉല്ലസിച്ചിന്ന് അവൻ
തന്നെ രാജാധിരാജൻ
പണ്ഡിതനല്ലാ പണക്കാരനുമല്ല
ജീനുകൾ മുളപ്പിച്ച
ജീവകോശങ്ങൾ
അടുക്കിവെച്ച
ഒരു മാതിരി സൃഷ്ടിയത്രേ
ഭംഗിയേറ്റാൻ
പാദങ്ങൾക്കു മെതിയടി
അഭികാമ്യം
ചേലെന്നു കരുതുവാൻ
വിരലുകൾക്കും വർണ്ണങ്ങൾ
നിരവധി
ഉടലഴകിന് കാന്തിയേറ്റാൻ
ചേലകൾ കൊണ്ടൊരു
ആർഭാടം
പറയുക വേണ്ട
ആഭരണമാനന്ദമായ്
കോർത്തിണക്കിയപ്പോൾ
അവരേക്കാൾ
വലിയവൻ അവൻ തന്നെയെന്ന് അളവില്ലാ ഗർവ്വും
ചിരിച്ചവരുടെ കൂടെയും
കരഞ്ഞവരുടെ കൂടെയും
കൂടിയപ്പോൾ അറിഞ്ഞീല
അവനും കരയിപ്പിക്കുമെന്ന്
സൃഷ്ടിതൻ വ്യതിയാനമോ
വൈഭവമോ
വീണ്ടും ശൈശവം മാനസം
പക്ഷേ ഉടലോ
കൈവിട്ടു കൈപ്പിടിയി
ലൊതുങ്ങാതെ
കഴുത്തിനുമുകളിൽ
തലയോ മുഴയോ
പല വഴി നടത്തി പെഴപ്പിച്ചും
കൊതിപ്പിച്ചും ഉടലിനൊപ്പം
സുഖശയനം
പട്ടടയിൽ സത്യം