കെ.എം റഷീദ്*

മഴനനഞ്ഞ് ദുരിതത്തിലേക്ക്
പാറിയെത്തുന്നൊരു കിളി
എന്താവും ബാക്കിയാവുക?
മഴയോ ദുരിതമോ?

നിശബ്ദതയിൽ നീ വന്നിളക്കം കൂട്ടുന്നു
കലഹങ്ങളിൽ നീ സാക്ഷിയാകുന്നു
എവിടെയുമെപ്പോഴും
നിൻ്റെ മുഖം മാത്രം നീ കാത്തു സൂക്ഷിക്കുന്നു
കാറ്റ്

ആളുകളൊഴിഞ്ഞ തെരുവ്
ആകാശത്തു നിന്ന്
നക്ഷത്രങ്ങൾ വീണ്
തകർന്ന സഭാതലം
ആരുടെ സ്വപ്നത്താൽ
ഇത്ര വേഗമുണർന്നിരിക്കുന്നു
പുലർകാലം

ഇലകൾ പാറി പോയ ചോല
വരകൾ നീലിച്ച അരുവി
കാറ്റും കിളികളും
കൈവിട്ട പമ്പരം
ശിഖരങ്ങളിൽ നൃത്തം വെക്കാത്ത നൂലിഴ
മനസ്സ്

By ivayana