സന്ധ്യാ സന്നിധി*

പൈന്‍റും മീനും ഇനി ബസ് സ്റ്റാന്‍ഡില്‍
എന്നാല്‍ പിന്നെ പോലീസ് സ്റ്റേഷനുകളിലെ കാട് കയറികിടക്കുന്ന
വണ്ടികളില്‍ തൊട്ടുകൂട്ടാനുള്ള അച്ചാര്‍ വില്‍പനകൂടി തുടങ്ങിയാല്‍ സംഗതി സൂപ്പറാണ്.
ഒരു വേശ്യാലയം പദ്ധതികൂടി കരാറിലാക്കിയാല്‍ ഡബിള്‍ ലാഭമാകും.
അല്ലെങ്കിലും,കേരളം നമ്പര്‍ വണ്‍ ആണല്ലോ അല്ലേ.

പോലീസും സെക്യൂരിറ്റിയും ഉണ്ടായിട്ടും
പകല്‍ ഏറെനേരമോ,
രാത്രി അല്‍പം വൈകിയോ
അല്‍പമെങ്കിലും പേടിയില്ലാതെ നില്‍ക്കാനാവാത്ത ഇടമാണ് കേരളത്തിലെ കെഎസ്.ആര്‍.ടിസി ബസ് സ്റ്റാന്‍റുകള്‍.

കാലം എത്രപുരോഗമിച്ചാലും
സൗകര്യങ്ങള്‍ എത്രവളര്‍ന്നാലും
ഒട്ടുമിക്ക കെഎസ്.ആര്‍.ടിസി ബസ് സ്റ്റാന്‍റുകളും സാധാരണക്കാരായ സ്ത്രീയാത്രക്കാര്‍ക്ക് ഇന്നും പേടിപ്പെടുത്തുന്ന ഇടം തന്നെയാണ്.
ബസ് അല്‍പം താമസിച്ചുപോയാല്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടി വന്നാല്‍
സാമൂഹ്യവിരുദ്ധരുടെയും ആഭാസന്‍മാരുടെയും ശല്യം പകല്‍സമയത്തുപോലും ഉണ്ടാകുന്നത് പലരും പറഞ്ഞും കേട്ടും അനുഭവത്തിലും അറിയാം.
ഇത് കണ്ടാലും പരാതിപെട്ടാലും
വേണ്ടരീതിയില്‍ ഗൗനിക്കാത്ത
ചില കെ.എസ്.ആര്‍.ടിസി അധികൃതരും നിയമപാലകരുമുണ്ട്

അതിനിടയിലാണ്
പുതിയ മീന്‍വില്‍പന.
നാണമില്ലേ…
ഇത്തരം ലോജിക്കല്ലാത്ത പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍..?
അല്‍പമെങ്കിലും വിവേകത്തോടെ ചിന്തിച്ചുകൂടേ..
ചില അസന്മാര്‍ഗ്ഗികളായ സ്ത്രീപുരുഷന്മാരുണ്ട് യാത്രപോകാനും ബസ് കയറാനുമെന്ന വ്യാജേന ബസ്സ്സ്റ്റാന്‍റുകളില്‍ ചുറ്റിത്തിരിയുന്നവര്‍.

അവര്‍ അവരുടെ ഡീലുകള്‍ ഏറ്റവും സേഫായ് ചെയ്യുന്നിടവും ഇത്തരം സ്റ്റാന്‍റുകളാണ്.
മോശമായ ഒരു നോട്ടത്തില്‍ പോലും മാനസികസമ്മര്‍ദ്ധം അനുഭവിക്കേണ്ടി വന്നവര്‍ക്കും അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നവര്‍ക്കും മാത്രമേ അത് പറഞ്ഞാല്‍ മനസിലാകൂ.

ഈ നാണംകെട്ട നിയമങ്ങള്‍ പ്രാബല്ല്യത്തില്‍ കൊണ്ടുവരുന്നവരുടെയും പാസ്സാക്കുന്നവരുടെയും മക്കള്‍ക്കോ വേണ്ടപ്പെട്ടവര്‍ക്കോ കെ.എസ്.ആര്‍.ടിസിയില്‍ യാത്രചെയ്യേണ്ടതോ ബസ് സ്റ്റാന്‍റുകളില്‍ ഏറെനേരം നില്‍ക്കേണ്ടതോ ആയ ആവശ്യമില്ലല്ലോ.
ഇതിനെതിരേ കര്‍ശനമായി പ്രതികരിക്കേണ്ടതും പ്രതിക്ഷേധിക്കേണ്ടതും സ്ത്രീകളും വിദ്യാര്‍ത്ഥിസംഘടനകളുമാണ്.

By ivayana