ടി.എം. നവാസ് വളാഞ്ചേരി*
കോവിഡ് എന്ന മഹാമാരിയെ കെട്ടുകെട്ടിക്കാൻ കൈമെയ് മറന്ന് പോരാടുമ്പോളാണ് മഹാമാരി കൊണ്ടും പാഠം പഠിക്കാത്ത മനുഷ്യ രൂപം പൂണ്ട വർഗീയ രാക്ഷസർ വീണ്ടും പത്തിവിടർത്തി വരുന്നത്.
അരമനയിലിരുന്ന് ജിഹാദിന് പുതു നിർവചനങ്ങൾ രചിച്ച് അരങ്ങത്തേക്ക് ഭൂതത്തെ ഇറക്കി വിടുകയാണ്.
ലക്ഷ്യം സുവ്യക്തമാണ്. ജിഹാദ് എന്ന അറബിക് പദത്തിനർത്ഥം പോരാട്ടം എന്നുള്ളതാണ്. ഏറ്റവും വലിയ പോരാട്ടമായി പ്രവാചകൻ പഠിപ്പിക്കുന്നത് സ്വന്തം ദേഹേച്ഛകൾക്ക് എതിരെയുള്ള പോരാട്ടമാണ്. എന്നാൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഈ പദം ഉപയോഗിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിൽ വർഗീയ മുതലെടുപ്പിന് കോപ്പ് കൂട്ടുകയാണ് ഒരു കൂട്ടം കശ്മലർ.
ജിഹാദിൽ കുരുക്കു മുറുക്കിടാൻ
വെമ്പുന്ന
കൂട്ടർക്കറിയുമോ പുണ്യ ജിഹാദിനെ
സ്വന്തമാമി ച്ഛയെ നേരിൽ നടത്തലാ
ണേറ്റം മഹത്വമാം പോരാട്ടം സോദരാ
തിൻമകൾ കാണുമ്പോ
എതിര് പറയലാ
നേർവഴി കാട്ടലാ നേരിൽ നടത്തലാ
വീണുള്ള മനുജന് കൈതാങ്ങ തേകലാ
രോഗിക്ക് ആശ്വാസമായി നാം മാറലാ
അനാഥരാം മക്കൾക് അഭയമായി മാറലാ
നൻമ തൻ പൂക്കളാൽ പരിമളം വീശലാ
ദൈവത്തിൻ അടിമയാം കുഞ്ഞാടുകൾക്കൊക്കെ
നേർവഴി ചൊല്ലി കൊടുക്കേണ്ട പൂമാൻമാർ
ഊതി വിടുന്നു വിഷപ്പുക നിർദ്ദയം
ദൈവത്തിൻ സ്വന്തമീ നാട് കത്തിക്കുവാൻ
മുപ്പത് വെള്ളിക്കാശിനായ് ഒറ്റുന്നു
ആടിനെ പട്ടിയായ് മാറ്റാൻ ഒരുങ്ങുന്നു
പേപ്പട്ടിയാക്കി ടാൻ ഏറെ ശ്രമിക്കുന്നു
പ്രളയത്തിൽ കൈമെയ് മറന്നുള്ള നാടിതിൽ
മാരിയെ മാറ്റാനായ് ഒരു മെയ്യായ് പൊരുതിയോർ
അറിയുന്നുപോർക്കളം തീർത്തിടുംകൂട്ടരെ
ചോര കുടിച്ചിടാൻ വെമ്പുന്ന കൂട്ടരെ
കുറുക്കന്റെ തന്ത്രവുമായിട്ടിറങ്ങിയോർ
കൂട്ടായിറങ്ങുന്നു കൂട്ടിമുട്ടിച്ചിടാൻ
നാടിതിൻ നാരായക്കല്ലത് മാന്തുവാൻ
മാരിയിത് വന്നിട്ടും മാറാത്ത മാനവർ
മാറ്റം വരാത്തമനസുമായ്കശ്മലർ.