ദിനീഷ് ശ്രീപദം*
മകളേ പനിമതിപ്പുഞ്ചിരിയഴകേ,
എൻ്റെ സ്വപ്നങ്ങൾതൻ ചിറകേ,
എന്നിലുദിച്ച സൂര്യപ്രഭയേ…,
എന്നാത്മസംഗീതലയമേ!
നിൻ കളിചിരികളെന്നിൽ
ആത്മഹർഷങ്ങളാം,
പൂത്തിരികത്തിച്ചിടുന്നൂ…
ഓമലേ നീയെൻ്റെ പവിഴമല്ലേ,
മരതക വൈഢൂര്യഖനികളല്ലേ….
നിൻമൊഴിയിൽ വിടരും
നാദലയങ്ങളെന്നിൽ…
ഒരുവേണുഗാനമായ് ഒഴുകും….
ഓമലേ നീ സ്നേഹ രാഗമല്ലേ….,
വാത്സല്യത്തിരയിളക്കമല്ലേ…!