വന്ദന മണികണ്ഠൻ*
നിശ്ശബ്ദമായി
നീ നടന്നകലുമ്പോൾ
എന്റെ ഹൃദയം
പിടയ്ക്കുന്നുണ്ട്.
മൊഴികളിൽ
പ്രതീക്ഷ നഷ്ടപ്പെട്ട ഞാനിപ്പോൾ
നിന്റെ മിഴികളെ
പ്രണയിക്കാൻ
ശ്രമിക്കുകയാണ്.
നീ മൗനംകൊണ്ടെന്നെ
മറികടക്കാൻ ശ്രമിച്ചാലും,
മൊഴികൾ നിശ്ചലമാകുന്നിടത്ത്
മിഴികളാലെങ്കിലും
നിനക്കെന്നെ
പ്രണയിക്കാതിരിക്കാനാകില്ലല്ലോ.