ഖുതുബ് ബത്തേരി ✍️.

നീ
കടന്നുവന്നപ്പോളെന്നിൽ
വസന്തവും
ശേഷം
ഗ്രീഷ്മവുമെന്നിരുന്നാലും
എന്റെ
ഓർമ്മകളിൽ
ഹാ ഓർമ്മകൾ
എന്നു പറയാൻ
മാത്രമായി
നീ ഒന്നും
ബാക്കിവെച്ചില്ലല്ലോ.!
അല്ലെങ്കിലും
നീയെനിക്കായി
തുറന്ന
വാതയാനങ്ങളെല്ലാം
കൊട്ടിയടക്കപ്പെട്ടതിൽ
പിന്നെയാണ്,
നിറമിഴികളുമായി
ഞാൻ
തിരികേ നടക്കവേ
പരിചിതമായ
വഴിത്താരകൾ
അപരിചിതഭാവം
നടിച്ചതും
ഇടുങ്ങിയതും
ഇരുൾമൂടിയതും.!
എന്നിലെ
പ്രണയവും
നിന്നിലെ മൗനവും
ഞാൻ
വാക്കുകൾകൊണ്ടും
നീ മൗനം കൊണ്ടും
പറഞ്ഞുകൊണ്ടിരുന്നു,
എന്റെ വാക്കുകളെല്ലാം
നിന്റെ മൗനം വിഴുങ്ങും
വരെ
ഞാനറിഞ്ഞതേയില്ല
നിന്നിൽ നിന്നും
ഞാനെന്നേ
അടർന്നുവീണിരിക്കുന്നവെന്ന
സത്യം.!

By ivayana