ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

എൻ അജിത് വട്ടപ്പാറ*

രാക്കിളി പാട്ടു പാടും കാടിൻ മേടുകൾ
കുയിലിന്റെ നാദം കേട്ടുണർന്നിരുന്നു,
പ്രകൃതി തൻ പ്രഭയിൽ പ്രദക്ഷിണമേകി
വനമാകെ തളിരിട്ടുണർന്നോരു കാലം.
നാടിന്റെ ഓർമയിൽ കാടിന്നെവിടയോ
വയലേലകളും കർഷിക സംതൃപ്തിയും ,
കുളിരരുവികളും കാട്ടുപാതകളും
സൗമ്യ സുഗന്ധമാം മന്ദമാരുതനും.
നിബിഢവനങ്ങളിലെ ഘോരജീവികളുടെ
ആവാസ വ്യവസ്ഥയും തകർന്നടിഞ്ഞു ,
കാറ്റിന്റെ ഗതി തീർക്കും വൻ മര ശൃംഖലയും
മഴമേഘപ്രയാണവുമടർത്തിമാറ്റി.
ദിക്കുകളറിയാതെ കാറ്റിന്നു ഗതി മാറി
കടൽ പോലും കൊടുങ്കാറ്റായ് പെയ്തിറങ്ങി,
അണപൊട്ടി യൊഴുകി ഉരുൾപൊട്ടിയ മർന്നു
പ്രകൃതി തൻ പ്രതിക്ഷേധമിരമ്പിയെത്തി.
മാനുഷ്യ നന്മകൾ കാടത്വ ഭാവളായ്
മണ്ണിലും വിണ്ണിലും സ്വർത്ഥ തരംഗളായ് ,
മാസ്മര ലോകത്തിൽ സത്യവും ധർമ്മവും
നീതിക്കു വേണ്ടി കണ്ണീർ പൊഴിക്കുന്നു.

By ivayana